Image

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

Published on 15 June, 2021
കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു
മലപ്പുറം: കവയിത്രി സുഹറ പടിപ്പുര(41) അന്തരിച്ചു. അടയ്ക്കാക്കുണ്ട് ക്രസന്റ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ അധ്യാപകന്‍ ഇരിങ്ങാട്ടീരി പടിപ്പുരയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ ഭാര്യയാണ്. വാര്‍ റൂം ചുമതലയിലിരിക്കെ കോവിഡ് ബാധിതയായി.

പിന്നീട് കോവിഡ് നെഗറ്റീവായ ശേഷം ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം. പുരോഗമന കലാസാഹിത്യ സംഘം എം.എന്‍.പുരസ്കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. ഇനി കനല്‍പക്ഷികള്‍ പാടട്ടെ, ഇന്ത്യ എന്റെ രാജ്യമാണ് തുടങ്ങിയവയാണു പ്രധാന കൃതികള്‍. കബറടക്കം ഇന്ന് 8.30ന് ഇരിങ്ങാട്ടീരി ജുമാമസ്ജിദില്‍. മകള്‍: ഹിബ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക