Image

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

Published on 15 June, 2021
ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍
കോഴിക്കോട്: തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരുവിലേക്കു മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ 17ന് ഉച്ചവരെ ബേപ്പൂരില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. അങ്ങാടി മുതല്‍ ആര്‍എം ആശുപത്രി വരെയുള്ള മേഖലയിലാണു ഹര്‍ത്താല്‍. അന്നു രാവിലെ അങ്ങാടിയില്‍ സര്‍വകക്ഷി പ്രതിഷേധ ധര്‍ണ നടത്തും. എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ചരക്കുനീക്കം പൂര്‍ണമായും മംഗളൂരുവിലേക്കു മാറ്റിയാല്‍ തുറമുഖത്തെ  ഇരുനൂറോളം തൊഴിലാളികളെ ബാധിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി.

തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു. തുറമുഖം, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ നേരില്‍ കണ്ട് തുറമുഖത്തെ പ്രതിസന്ധി അറിയിക്കാനും നിവേദനം നല്‍കാനും തീരുമാനിച്ചു. കൗണ്‍സിലര്‍ എം. ഗിരിജ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനും കെ.വി. ശിവദാസന്‍ കണ്‍വീനറുമായി ബേപ്പൂര്‍ പോര്‍ട്ട് സംരക്ഷണ സമിതി രൂപീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക