തന്റെ ഹോട്ട് പിക്ക് ചോദിച്ചയാള്‍ക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് യുവനടി അനുശ്രീ. സോഷ്യല്‍ മീഡിയയിലെ ചോദ്യോത്തര വേളയിലാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. ചോദിച്ചയാള്‍ക്ക് അനുശ്രീ ചൂടന്‍ ചിത്രവും നല്കി. കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവെച്ച മറുപടി.
മറ്റു ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, 'ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ' എന്നാണ് നടി നല്കിയ മറുപടി. ഇന്ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല എന്നിവരുടെ പേരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാള്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു.