news-updates

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: ഭീഷണിയുമായി പിടികിട്ടാപ്പുള്ളി ലീന എവിടെ ഒളിച്ചാലും ട്രാക്ക് ചെയ്യും 25 കോടി രൂപ കിട്ടണം

Published

on


കാച്ചി: നടി ലീന മരിയ പോളിനും പോലീസ് അന്വേഷണസംഘത്തിനും പനമ്പള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പിന്റെ മുഖ്യസൂത്രധാരനും പിടികിട്ടാപ്പുള്ളിയുമായ നിസാം സലീമിന്റെ ഭീഷണി. 

വിദേശത്ത് ഒളിവിലുള്ള പ്രതി കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്കാണു ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. 'ലീന മരിയ പോളിനോടു തരാനുള്ള പണമാണു ചോദിച്ചത്. രവി പൂജാര ഫോണ്‍ വിളിക്കുക മാത്രമാണു ചെയ്തത്. ഇനി അയാളെ ആവശ്യമില്ല. ലീന മരിയ പോള്‍ എവിടെപ്പോയി ഒളിച്ചാലും ട്രാക്ക് ചെയ്യും'- നിസാം ഭീഷണി സന്ദേശത്തില്‍ പറയുന്നു. 

ഭീഷണി സന്ദേശത്തിന്റെ പൂര്‍ണരൂപം: 

'ഞാന്‍ നിസാം സലീമാണ്, കൊച്ചി ബ്യൂട്ടി പാര്‍ലര്‍ ഷൂട്ടൗട്ടുമായി ബന്ധപ്പെട്ട്, ഇപ്പോള്‍ ഇത്രേം കോവിഡും പ്രശ്നങ്ങളും ഉള്ളപ്പോള്‍ രവി പൂജാരയെ ഉയര്‍ന്ന സുരക്ഷയില്‍ കേരളത്തില്‍ കൊണ്ടു വന്നിട്ട് നിങ്ങള്‍ തെളിവെടുത്തു. പ്രതിയല്ലേ, ലീന മരിയ.. അവളെ കൊണ്ടുവന്ന് എന്താണു തെളിവെടുക്കാത്തത്? ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതി നമ്മള്‍ക്കില്ല. ലീന മരിയ  തരാനുള്ള പണമാണു 25 കോടി രൂപ. ലീന മരിയ പോളും ഭര്‍ത്താവ് സുകേഷും കൂടി നിലവില്‍ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തിഹാര്‍ ജയിലില്‍ കിടപ്പുണ്ട്. ലീന മരിയ പോളിനെ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ കൊണ്ടുവന്നു തെളിവെടുക്കാതെ വീഡിയോ കോളാണോ ചെയ്യുന്നത്. പിന്നെ രവി പൂജാര, ഫോണ്‍ വിളിച്ചതേ ഉള്ളൂ, പണി എടുക്കുന്നതും എടുപ്പിക്കുന്നതും നമ്മള്‍ തന്നെയാണ്. അതുകൊണ്ടു ലീന മരിയ പോളിനെ ഇനി വിടില്ല, രവി പൂജാരയുടെ ആവശ്യവുമില്ല ഞങ്ങള്‍ക്ക്. കിട്ടാനുള്ള പൈസ കിട്ടിയേ പറ്റൂ'.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആകെ 51 സിക്ക വൈറസ് രോഗികള്‍

മീരാബായ് ചാനുവിന് എഎസ്പി റാങ്ക്; ഒപ്പം ഒരു കോടി രൂപ സമ്മാനവും

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം ശക്തമാകുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)

രമേശ് ചെന്നിത്തല ദേശിയതലത്തില്‍ പ്രമുഖ സ്ഥാനത്തേയ്‌ക്കോ ?

ഹരികൃഷ്ണയുടെ കൊലപാതകം സംഭവിച്ചത് ഇങ്ങനെ

പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

വട്ടിപ്പലിശക്കാരെ ഭയന്ന് കര്‍ഷകന്‍ ജീവനൊടുക്കി

കര്‍ണ്ണാടകയില്‍ വീണത് യെദ്യൂരപ്പ എന്ന വന്‍മരം

നിമിഷ ഫാത്തിമ വിഷയം ; ഹൈക്കോടതി ഇടപെടുന്നു

മീരാബായിയുടെ പിസ്സാ വിശേഷം

കൊടകര പണം വന്നതെന്തിനെന്ന് സുരേന്ദ്രനറിയാമെന്ന് മുഖ്യമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു

ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും വി.ടി ബല്‍റാമും അടക്കമുള്ള നേതാക്കാള്‍ ഹോട്ടലില്‍; ചോദ്യം ചെയ്തയാളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

തട്ടിപ്പിനിരയായ ആളെ സഹായിക്കാന്‍ ഡിറ്റക്ടീവ് ചമഞ്ഞെത്തി തട്ടിയെടുത്തത് 25 ലക്ഷം, പ്രതി പിടിയില്‍

ഐ.എന്‍.എല്‍. പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

യു.കെ.യില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ഞായറാഴ്ച (ജോബിന്‍സ്)

വോട്ടിന് നോട്ട് ; തെലങ്കാന എംപിയ്ക്ക് തടവു ശിക്ഷ

ഐഎന്‍എല്‍ അടി തെരുവില്‍ ; മന്ത്രി പങ്കെടുത്ത യോഗം നടന്നത് നിയമം ലംഘിച്ച്

ദേവികുളത്തും തോല്പ്പിക്കാന്‍ ശ്രമം; മുന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം.

കള്ളപ്പണ നിക്ഷേപം; ആരോപണം കുഞ്ഞാലിക്കുട്ടിയുടെ മകനിലേയ്ക്കും

ടോക്കിയോയില്‍ കിരീടം നേടിയ ചാനുവിന്റെ ഭക്ഷണക്രമം ഇങ്ങനെ

അന്വേഷണ സമിതിക്ക് മുമ്പില്‍ എല്ലാം നിഷേധിച്ച് ജി.സുധാകരന്‍

ചുണ്ടിന് താഴെ ചുവപ്പ് പാട്; ഹരികൃഷ്ണയുടേത് കൊലപാതകമോ ?

കൊടകരയില്‍ വീണ്ടും വഴിത്തിരിവ് ; ബിജെപിയെ വെട്ടിലാക്കി ധര്‍മ്മരാജന്‍

സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവ്'; അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി

ബംഗ്ലാദേശിന് പിറകേ നിക്ഷേപം നടത്താന്‍ കിറ്റക്സിനെ ക്ഷണിച്ച് ശ്രീലങ്കയും

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ശനിയാഴ്ച (ജോബിന്‍സ്)

View More