Image

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

Published on 15 June, 2021
ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

ചെന്നൈ : നാമക്കലില്‍ യുവതി കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന ഭര്‍ത്താവിന്റെ പരാതി വ്യാജം. യുവതിയുടെ മരണത്തിനു പിന്നില്‍ ഭര്‍ത്താവ് തന്നെയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

 കാറില്‍ വീട്ടിലേക്കു പോയ തന്നെയും ഭാര്യയെയും കവര്‍ച്ചാസംഘം ആക്രമിച്ചെന്നും ഗുരുതരമായി പരുക്കേറ്റ ഭാര്യ ധരണിദേവിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചെന്നും കാണിച്ച് ഈറോഡ് സ്വദേശി ശബരീനാഥന്‍ കഴിഞ്ഞ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് മൂന്നു വര്‍ഷം മുന്‍പു വിവാഹിതരായ ധരണിദേവിയും ശബരീനാഥും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നിരുന്നു. ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും കണ്ടെത്തി. 

സ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസിനു പരാതിയില്‍ പറഞ്ഞ പ്രകാരമുള്ള കാര്യങ്ങള്‍ കണ്ടെത്താനായില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ശബരീനാഥന്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക