America

ഒര്‍ലാന്‍ഡോ പള്ളിയില്‍ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 20 ന്‌

Published

on

ഒർലാണ്ടോ (ഫ്‌ളോറിഡ ):കാലം ചെയ്ത പിതാക്കന്മാരായ മോറാൻ മോർ ഇഗ്നാത്തിയോസ്‌ അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ ,മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ, ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓർമ്മ പെരുന്നാൾ സംയുക്തമായി ഒർലാണ്ടോ സെൻറ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു .
        
അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളിയ നൂറ്റിഇരുപതാമത്തെ  പാത്രിയര്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബാവ 1918 ഇൽ ഇഗ്നാത്തിയോസ്‌ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ സിറിയയിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . പിന്നീട് അമേരിക്കയിലേക്ക് പാത്രിയർക്കാ പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം അമേരിക്കയിൽ നിരവധി പള്ളികൾ കൂദാശ ചെയ്യുകയും പട്ടക്കാരെ വാഴിക്കുകയും ചെയ്തു .ചിക്കാഗോ സർവ്വകലാശാലയിൽ സുറിയാനി ഭാഷയിൽ അധ്യാപകനായ പ്രവർത്തിച്ച മെത്രപൊലീത്ത, നിയുക്ത പാത്രിയർക്കീസായി  1932 ഇൽ തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സിറിയയിലേക്ക് തിരികെപ്പോയി .1933 ഇൽ പാത്രിയർക്കീസായി അഭിഷിക്തനായ അദ്ദേഹം നിരവധി പുതിയ ഭദ്രാസനങ്ങൾ സ്ഥാപിക്കുവാനും സുറിയാനിസഭയ്ക്കു ലെബനോനിൽ ഒരു സെമിനാരി സ്ഥാപിക്കുവാനും മുൻകൈയെടുത്തു .കൂടാതെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നു പാത്രിയർക്കാ ആസ്ഥാനം തുർക്കിയിൽ നിന്നും സിറിയയിലെ ഹോംസിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു .1957 ജൂൺമാസം 23 ന് പരി .പാത്രിയർക്കീസ് ബാവ കാലം ചെയ്തു ഹോംസിലെ പള്ളിയിൽ കബറടക്കപ്പെട്ടു .നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരി .ബാവ എഴുതിയ ചിതറിയ മുത്തുകൾ എന്ന ഗ്രന്ഥം ഒരു അമ്മൂല്യമായ നിധിയായി ഇന്നും സുറിയാനി സഭയിൽ നിലനിൽക്കുന്നു .
                                  
മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ റമ്പാനായിരുന്നപ്പോൾ 1933 ഇൽ മലങ്കരയിൽ വരുകയും മഞ്ഞിനിക്കര ദയറായിൽ 1946 വരെ മൽപ്പാനായി തുടരുകയും ചെയ്തു .1946 ഇൽ  മൊസൂളിലുള്ള സെൻറ്  അപ്രേം സെമിനാരിയിലേക്കു അധ്യാപകനായി വിളിക്കപ്പെട്ട അദ്ദേഹം 1950 ഇൽ ബെയ്‌റൂട്, ദമാസ്കസ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു .1957 ഇൽ  മോറാൻ മോർ ഇഗ്നാത്തിയോസ്  അഫ്രേം പ്രഥമൻ പാത്രിർക്കീസ് ബാവായുടെ നിര്യാണത്തെത്തുടർന്നു പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു .മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവ 1964 ഇൽ  മലങ്കരയിൽ  സന്ദർശനം നടത്തുകയും സമാധാനം പുനസ്ഥാപിക്കുവാൻ ഔഗേൻ മോർ തിമോത്തിയോസിനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു .സുറിയാനി സഭയിൽ ആരാധന സംബന്ധിയായ ഏകദേശം 30 ഓളം പുസ്തകങ്ങൾ എഴുതിയ പരി .പിതാവ് സുറിയാനി സംഗീതത്തിൽ പണ്ഡിതനായിരുന്നു .പരി .പിതാവ് 1980  ജൂൺ മാസം കാലം ചെയ്ത് ഡമാസ്കസിലുള്ള സെൻറ് ജോർജ് പാത്രിയർക്കാ പള്ളിയിൽ കബറടക്കപ്പെട്ടു .
           
പ്രശസ്തമായ  കുന്നംകുളം പനയ്ക്കൽ കുടുംബാങ്ങമായ ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി മഞ്ഞിനിക്കര ദയറായിൽ വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡമാസ്കസിലുള്ള സെൻറ് എഫ്രേം സെമിനാരിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു .പരി .മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ്  തൃതീയൻ ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം മോറാൻ മോർ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാൽ മലങ്കര കാര്യങ്ങളുടെ സെക്രെട്ടറിയായി നിയമിക്കപ്പെട്ടു .1984 ഇൽ സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു.2004 ജൂൺ 17 ന് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മഞ്ഞിനിക്കര ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു അന്ത്യോഖ്യ മലങ്കര ബന്ധത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച തിരുമേനി സുറിയാനിക്രിസ്ത്യാനികളുടെ അഭിമാനസ്തംഭമായി നിലനിൽക്കുന്നു
          
ജൂൺ 20 ഞായറാഴ്ച 8 .45 ന് പ്രഭാതപ്രാർത്ഥനയും വികാരി റവ .ഫാ .പോൾ പറമ്പാത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ  വി.കുർബാനയും തുടർന്ന് ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും നടത്തപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്ക്  റെവ.ഫാ .പോൾ പറമ്പാത്(വികാരി )  MOb  +16103574883
 ശ്രി .ബിജോയ് ചെറിയാൻ (ട്രെഷറർ ) Mob  4072320248  
ശ്രീ .എൻ .സി .മാത്യു  (സെക്രട്ടറി ) Mob 4076019792

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

പഠിക്കാൻ എളുപ്പം: ടെക്ഫ്യൂണിക്സ് പഠന സഹായിയുമായി ആൻ ആൻഡ്രൂസ്

ഒളിമ്പിക്സ് വാർത്തകൾ ഇന്ത്യ ലൈഫിൽ വായിക്കുക

ദേശീയ ഓണാഘോഷത്തിന് തെയ്യാട്ടം (നീലീശ്വരം സദാശിവൻകുഞ്ഞി)

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 28-ന്

ഒളിമ്പിക്‌സ് വേദിയില്‍ അമേരിക്കന്‍ താരം നിഖില്‍ തിളങ്ങുമ്പോള്‍ അഭിമാനിക്കാം മലയാളിക്കും

ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു; ഓറഞ്ച് അലർട്ടിലേക്ക്

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021 പുരസ്ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

ദേശീയ ഓണാഘോഷം ജനനിബിഡവും ചരിത്രവുമാകുമെന്ന് വിന്‍സന്റ് ഇമ്മാനുവേല്‍

യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

റവ.ഡോ.ജോബി മാത്യുവിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി.

പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

View More