ഡാളസ് : ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആന്‍ വര്‍ഗീസിന് അര്‍ഹമായി.
ആതുര - സാമൂഹ്യ സേവന രംഗങ്ങളിലെ സേവനം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പരിപാടി ക്രമീകരണത്തോടെയാണ് നടത്തിയത്. വിജി ജോര്‍ജ് സ്വാഗതവും, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് റീനെ ജോണ്‍ അധ്യക്ഷതയും വഹിച്ചു. അവാര്‍ഡ് കമ്മറ്റി ചെയര്‍ ഡോ. ജിജി വര്‍ഗീസ്, ശാന്ത പിള്ള, മുന്‍ വര്‍ഷ പുരസ്കാര ജേതാവ് മേരി എബ്രഹം, ഏയ്ന്ജല് ജ്യോതി എന്നിവര്‍ ചേര്‍ന്ന് ആന്‍ വര്‍ഗീസിനു 'ലൈഫ് ടൈം അച്ചീവ്മെന്റ്' പുരസ്കാരം നല്കി. ആന്‍ വര്‍ഗീസ് സംഘടനക്ക് മറ്റും ചെയ്ത പ്രവര്‍ത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായര്‍ സംസാരിച്ചു.
സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു ആന്‍ വര്‍ഗീസ്. കൂടാതെ സംഘടനയുടെ ഭാവി ലക്ഷ്യമാക്കിയും, വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കുന്നതുമായ പ്രവര്‍ത്തനവും അവരെ ശ്രദ്ധേയയാക്കിഎന്ന് ആശംസ പ്രസംഗത്തില്‍ നൈന (NAINA) മുന്‍ പ്രസിഡന്റ് ഡോ.ജാക്കി മൈക്കിള്‍ പറഞ്ഞു.
അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതില്‍ ആന്‍ വര്‍ഗീസ് സന്തോഷം പങ്കു വെച്ചു . മേഴ്സി അലക്സാണ്ടര്‍ നന്ദി പറഞ്ഞു . ബീന വര്‍ഗീസായിരുന്നു എം സി. വര്‍ഗീസിന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.
ആൻ വർഗീസിന്റെ ഭര്‍ത്താവ് : കോശി വര്‍ഗീസ്, മക്കള്‍: ലിന്‍ഡ ജോസഫ്, ലിന്‍ഡ്സെ മാത്യു, ലയല്‍ വര്‍ഗീസ് മരുമക്കള്‍: അനീഷ് ജോസഫ്, അജി മാത്യു, റിറ്റാ വര്‍ഗീസ്.
കൊച്ചു മക്കള്‍ : ഡിലന് മാത്യു, ഇവന് വര്‍ഗീസ്, ഗവിന്‍ വര്‍ഗീസ് തുടങ്ങിയ ആന്‍