Image

പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല ; ഇനി ശീലമായിക്കോളുമെന്ന് മുരളീധരന്‍

ജോബിന്‍സ് തോമസ് Published on 16 June, 2021
പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല ; ഇനി ശീലമായിക്കോളുമെന്ന് മുരളീധരന്‍
കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഇന്ദിരാഭവനിലെ വേദിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നായിരുന്നു കൂടുതല്‍ ആളുകളുടെ പ്രസംഗവും ചര്‍ച്ചയും എന്നാല്‍ ഇതിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് രമേശ് ചെന്നിത്തലയുടേയും കെ.മുരളീധരന്റേയും പ്രസംഗങ്ങളിലെ വരികളായിരുന്നു. 

താന്‍ പലപ്പോഴും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടുണ്ടെന്നാണ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. തനിക്കെതിരെ ബിജെപി ബന്ധമെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ ആരുമില്ലായിരുന്നുവെന്നും എന്നാല്‍ സുധാകരനെതിരെ അങ്ങനെയൊരാരോപണം വന്നപ്പോള്‍ താന്‍ എതിര്‍ത്തുവെന്നുമായിരുന്നു. ചെ്ന്നിത്തല പറഞ്ഞത്. ആ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കാന്‍ ആരും തയ്യറാകാഞ്ഞത് വേദനിപ്പിച്ചെന്നും ചെന്നിത്ത കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പ്രസംഗിക്കാനെത്തിയ മുരളീധരന്റെ വാക്കുകള്‍ ചെന്നിത്തലയെ പിന്തുണയ്ക്കുന്നതായിരുന്നെങ്കിലും ചെന്നിത്തലയടക്കം എല്ലാവരേയും കൊള്ളിച്ചുള്ളതുമായിരുന്നു. ചെന്നിത്തലയ്ക്ക് ഇപ്പോളാണ് പലതും മനസ്സിലായത്. തനിക്ക് നേരത്തെ മനസ്സിലായതാണെന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍.

താന്‍ നേരത്തെ ഇതൊക്കെ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് പാര്‍ട്ടിയില്‍ പലപ്പോഴും നിസംഗ്ഗഭാവം സ്വീകരിച്ചിട്ടുള്ളതെന്നും ഒന്നും വേണ്ട എന്നു പറയുന്നത് കിട്ടിയിട്ട് കാര്യമില്ലെന്നറിയാവുന്നതുകൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു. താഴേത്തട്ടില്‍ പാര്‍ട്ടിക്ക് കമ്മിറ്റികളില്ലെന്ന് പറഞ്ഞ മുരളീധരന്‍ ഇത് ശരിയാക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും പറഞ്ഞു.

ചെന്നിത്തല ആഗ്രഹിച്ച പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാതിരുന്നപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായതെന്നും കോണ്‍ഗ്രസില്‍ ആര് ഏത് സ്ഥാനത്തിരുന്നാലും ഇന്നലെവരെ ഗ്രൂപ്പുകളായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്നുമായിരുന്നു മുരളീധരന്‍ തന്റെ വാക്കുകളിലൂടെ പറയാതെ പറഞ്ഞത്.

Join WhatsApp News
Aloysius Arukattil 2021-06-16 15:55:57
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക