Image

സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ സമാധാനം തകര്‍ത്തതിന് തെളിവില്ല; ജാമ്യാപേക്ഷ 22 ന് പരിഗണിക്കും

Published on 16 June, 2021
സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ സമാധാനം തകര്‍ത്തതിന് തെളിവില്ല; ജാമ്യാപേക്ഷ 22 ന് പരിഗണിക്കും
മഥുര: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം ഒഴിവാക്കി മഥുര കോടതി. ഹാഥ്‌റസില്‍ സമാധാനം തകര്‍ത്താന്‍ ശ്രമിച്ചതിന് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആറ് മാസം കഴിഞ്ഞിട്ടും ഈ കുറ്റത്തിന്മേലുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലിസിന് കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഒക്ടോബറില്‍ കാര്രനെ പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത് ഈ വകുപ്പ് പ്രകാരം ആയിരുന്നു. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കിയിട്ടില്ല.

കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. കാപ്പനും കൂടെ അറസ്റ്റിലായ അതീഖ് റഹ്‌മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കിയിട്ടുണ്ട്.
ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. 

ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാര്‍ത്തുകയും ചെയ്തു. പിന്നീട് എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക