Image

ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം

Published on 16 June, 2021
ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം
കൊച്ചി: ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കലെന്നു ആരോപണം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ഏറ്റെടുത്ത് ഭരണകൂടം കൊടി നാട്ടിയതായാണു ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ഭൂവുടമകളോട് ആലോചിക്കാതെയാണു സ്ഥലം ഏറ്റെടുത്തതെന്നാണു ആക്ഷേപം.

ദ്വീപിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണു സ്ഥലം ഏറ്റെടുപ്പെന്നാണു സൂചന. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ ദ്വീപ് നിവാസികളില്‍നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണു സ്ഥലം ഏറ്റെടുക്കല്‍ നടപടികളും മുന്നോട്ടുപോകുന്നത്.

നേരത്തെ ദ്വീപില്‍ അഡ്മിനിസ്ട്രറ്റര്‍ നടപ്പിലാക്കിയ പല പുതിയ തീരുമാനങ്ങളും വ്യാപക പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അറിങ്ങേറുന്നതിനിടെയാണു സ്ഥലം ഏറ്റെടുക്കല്‍ നടപടികളും പുറത്തുവരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക