Image

വാര്‍ത്താസമ്മേളനത്തിനിടെ റൊണാള്‍ഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി

Published on 16 June, 2021
വാര്‍ത്താസമ്മേളനത്തിനിടെ റൊണാള്‍ഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി
വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്ബനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്ബനിയുടെ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഹരിവിലയില്‍ 1.6 ശതമാനത്തിന്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യണ്‍ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹംഗറിക്കെതിരായ പോരിന് മുന്‍പ് മാധ്യമങ്ങളെ കാണാന്‍ എത്തിയ റൊണാള്‍ഡോ മുന്‍പില്‍ വെച്ചിരിക്കുന്ന കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തി കാണിക്കുകയായിരുന്നു. യൂറോയിലെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരാണ് കൊക്കക്കോളയും. ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. 36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്‌നസാണ് ഇപ്പോള്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരത്തിനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക