Image

കോവിഡ് സഹായമായി 4000 രൂപയും കിറ്റും; കേരളത്തിലല്ല തമിഴ്‌നാട്ടില്‍!

Published on 16 June, 2021
കോവിഡ് സഹായമായി 4000 രൂപയും കിറ്റും; കേരളത്തിലല്ല തമിഴ്‌നാട്ടില്‍!
തമിഴ്‌നാട് സര്‍ക്കാര്‍ കൊവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു.

500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികര്‍ അടക്കമുള്ളവുരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയാണ്. സ്റ്റാലിനോട്  രാഷ്ട്രീയ വിരോധമുള്ളവര്‍ പോലും സര്‍ക്കാരിന്റെ ജനങ്ങളോടുള്ള ഈ കരുതലിനെ പ്രശംസിക്കുകയാണ്.

കന്യാകുമാരി ജില്ലയില്‍ മാത്രം 776 റേഷന്‍ കടകളിലായി ആറുലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തില്‍ പണമായി മാത്രം നല്‍കുക. 500 രൂപ വില വരുന്ന സാധനങ്ങളുടേതാണ് ഭക്ഷ്യക്കിറ്റ്. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സഹായം. ആദ്യ ഗഡുവായ 2000 രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

എന്തായാലും കിറ്റ് വിതരണം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്ന പിണറായി സർക്കാരിന്റെ അവകാശവാദത്തിനും മേലെയായി ലോക് ഡൗണിൽ സ്റ്റാലിൻ സർക്കാർ ജനങ്ങൾക്ക് നൽകിയ കരുതൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക