Image

സി.കെ ജാനുവിന് കോഴ നല്‍കി; കെ.സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

Published on 16 June, 2021
സി.കെ ജാനുവിന് കോഴ നല്‍കി; കെ.സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി
കല്‍പ്പറ്റ: സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ നവാസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി. ഐ.പി.സി 171ഇ, ഐ.പി.സി 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കല്‍പ്പറ്റ കോടതി ഉത്തരവില്‍ പറയുന്നത്.

ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആര്‍.ജെ.പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു.

മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയ കേസില്‍ കെ. സുരേന്ദ്രനെതിരെ നിലവില്‍ കേസുണ്ട്. പത്രിക പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക