Image

'ആര്യഭടനും അരിസ്റ്റോട്ടിലും തലകുനിക്കും' - രാഹുലിനെ പരിഹസിച്ച് മന്ത്രി ഹര്‍ഷവര്‍ധന്‍

Published on 16 June, 2021
'ആര്യഭടനും അരിസ്റ്റോട്ടിലും തലകുനിക്കും' - രാഹുലിനെ പരിഹസിച്ച് മന്ത്രി ഹര്‍ഷവര്‍ധന്‍


ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നില്‍ തലകുനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അജണ്ട ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു. 6 മുതല്‍ 8 ആഴ്ച വരെയായിരുന്ന ഇടവേള 12 മുതല്‍ 16 വരെ ആഴ്ചയാക്കിയതില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണു വിശദീകരണം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജനങ്ങള്‍ക്കു കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നതു തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഡേറ്റ വിലയിരുത്തുന്നതിന് ഇന്ത്യയ്ക്കു ശക്തമായ സംവിധാനമുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്' - ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക