Image

ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി; വികസനത്തിനെന്ന് റവന്യൂ വകുപ്പ്

Published on 17 June, 2021
ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി; വികസനത്തിനെന്ന് റവന്യൂ വകുപ്പ്
കൊച്ചി : വികസന പദ്ധതികള്‍ക്കായി കണ്ടെത്തിയ സ്വകാര്യ ഭൂമിയില്‍ ഉടമകളെ അറിയിക്കാതെ ലക്ഷദ്വീപ് റവന്യൂ വകുപ്പു കൊടിനാട്ടി. ഹാര്‍ബര്‍ ഓഫിസ്, ഡാക്ക് ബംഗ്ലാവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയ്ക്കു സമീപമുള്ള സ്ഥലങ്ങളിലാണു കൊടി നാട്ടിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ (എല്‍ഡിഎആര്‍) കരടു നിയമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നടപടി.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്നലെ ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു മുന്നോടിയായാണു സ്വകാര്യഭൂമിയുടെ അതിരുകള്‍ അടയാളപ്പെടുത്താന്‍ തിരക്കിട്ടു കൊടികള്‍ സ്ഥാപിച്ചതെന്നാണു വിവരം. പദ്ധതികളുടെ മെല്ലെപ്പോക്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അതൃപ്തി അറിയിച്ചിരുന്നു.

കവരത്തി ആയുഷ് ആശുപത്രിക്കു വേണ്ടിയും നഴ്‌സിങ് കേന്ദ്രത്തിനു വേണ്ടിയും സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്. ഇവയുള്‍പ്പെടെ മുന്‍പു താന്‍ ലക്ഷദ്വീപിലെത്തിയപ്പോള്‍ നിര്‍ദേശിച്ച പദ്ധതികളിലേറെയും ഇഴഞ്ഞുനീങ്ങുകയാണെന്നു 15ന് ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞ പ്രഫുല്‍ പട്ടേല്‍ ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഭൂമിയില്‍ കൊടി കണ്ടപ്പോള്‍ മാത്രമാണ് ഏറ്റെടുക്കാനുള്ള നീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നാണു ഉടമകള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക