fokana

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

Published

on

ന്യൂജേഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.

ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി എത്തുന്നതോടെ ഫൊക്കാനയുടെ വളർച്ചയും ഫിലാഡൽഫിയ  മേഖലയിൽ കരുത്താർജ്ജിച്ചതായും ഫൊക്കാന നേതാക്കൾ പറഞ്ഞു.മാപ്പിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മാപ്പ് കൂടി ഭാഗമാകുന്നതോടെ സംഘടന കൂടുതൽ കരുത്താർജ്ജിക്കുമെന്നു പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. മാപിന്  അർഹമായ പ്രതിനിധ്യം നൽകി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു തീരുമാനമെടുത്ത മാപ് പ്രസിഡണ്ട് ശാലു പുന്നൂസിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും  ട്രസ്റ്റി ബോർഡിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചർത്തു.

മാപ്പിന്റെ വരവോടെ ഫൊക്കാനയുടെ കരുത്ത് ഒരു പടികൂടി ഉയർന്നതായി ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാപ്പ് ഉൾപ്പെടെ 15 പരം സംഘടനകളാണ് ഫൊക്കാനയ്ക്ക് കീഴിൽ പുതുതായി അണിനിരന്നത്. ഫൊക്കാനയുടെ കരുത്ത് ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ധീരമായ തീരുമാനമെടുത്ത മാപ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും സജിമോൻ കൂട്ടിച്ചേർത്തു. ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യപ്പെട്ട് ഇനിയും ഒട്ടേറെ സംഘടനകൾ മുന്നോട്ടു വരുന്നുണ്ടെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫ്‌ലോറിഡയിൽ നടക്കുന്ന അടുത്ത കൺവെൻഷന് മുൻപായി ചെറുതും വലുതുമായ നിരവധി പുതിയ സംഘടനകൾ ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപിൻറെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യന്നതായി ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ എന്നിവർ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

View More