Image

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

Published on 19 June, 2021
കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി




 

കൊല്ലം പ്രവാസി അസോസിയേഷന്റെ  നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി. 
 
 കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൗസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന്  ജോയിന്റ് സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞ് നന്ദിയും അറിയിച്ചു.  തുടർന്ന് നടന്ന ഓപ്പൺ ഹൗസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോർക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് ദിൽഷാദ് എന്നിവർ ഓപ്പൺ ഹൗസ് നിയന്ത്രിച്ചു. അടുത്ത ആഴ്ച സൽമാനിയ, ബുദൈയ എന്നീ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസുകൾ ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത്  (3304 5630) , ബുദൈയ ഏരിയ പ്രസിഡന്റ് പ്രസാദ് (3989 4039) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക