fomaa

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

സലിം അയിഷ (ഫോമാ പി.ആർ.ഓ)

Published

on

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയും ആശ്രയവുമായ  ഫോമ കയറ്റിയയച്ച വെന്റിലേറ്ററുകളുടെയും  പള്‍സ് ഓക്‌സിമീറ്ററുകളുടെയും പട്ടിക ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഫോമ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഫോമയ്‌ക്ക് അഭിനന്ദന സന്ദേശം കൈമാറി.

10 വെന്റിലേറ്ററുകളും 500 പള്‍സ് ഓക്‌സിമീറ്ററുമാണ് ഫോമ ഒന്നാം ഘട്ടമായി സംഭാവനയായി നല്‍കിയത്.  10 ജില്ലകളിലായി വിതരണം ചെയ്യുന്നതിനാണ്  ഇവ നൽകിയത്.. ഓരോ ജില്ലയ്ക്ക് ഒരു വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും വീതമാണ് കൈമാറുന്നത്. രണ്ടാം ഘട്ടമായി അഡ്വെൻറിസ്റ്റ് ഡവലപ്മെന്റ് ആൻഡ് റിലീഫ് ഏജൻസി (ആഡ്ര)യുമായി കൈകോർത്ത് കേരളത്തിലേക്ക് രണ്ടാമത്തെ കൺസൈന്മെന്റ് അയച്ചു.  അഡ്വെന്റിസ്‌റ് ചർച്ചിന്റെ ജീവകാരുണ്യ സേവന വിഭാഗമാണ് ആഡ്ര.

1900 ഫുൾ ബോഡി സ്യൂട്ട് കവറാൾസ്, 2800 യൂണിറ്റ് PPE കിറ്റുകൾ, 180 യൂണിറ്റ് റെസിപിറ്റോറി സർക്യൂട്ട്,  570 യൂണിറ്റ് റെസ്‌പിറ്റോറി HMEF, 2432 യൂണിറ്റ് ഫേസ്‌ഷീൽഡ്‌, 760 യൂണിറ്റി സർജിക്കൽ ഗ്ലൗസുകൾ, 200 യൂണിറ്റ്  നാസൽ കാനുല എന്നിങ്ങനെ ആശുപത്രികളിൽ നിത്യോപയോഗിതത്തിനാവശ്യമായ സാമഗ്രികളാണ് രണ്ടാം ഘട്ടമായി കയറ്റി അയച്ചത്. മൂന്നാം ഘട്ടമായി  ബാക്കി ജില്ലകള്‍ക്കും കൂടുതല്‍  കൈമാറും.

കേരളത്തിനായി ഫോമാ കാലങ്ങളായി  നൽകുന്ന സ്നേഹവും കരുതലും വിസ്മരിക്കാവുന്നതല്ലെന്നും, കൂടുതൽ സേവനങ്ങൾ ഫോമാ കേരളത്തിനായി നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, മൊബൈൽ ഫോൺ, ഹെല്പിങ് ഹാൻഡ് വഴി വിവിധ സഹായങ്ങൾ,  പാവപ്പെട്ടവർക്ക് സൗജന്യ ഭൂമിയും വീടും നൽകുന്ന പദ്ധതികൾ  തുടങ്ങിയ നിരവധിജീവ-കാരുണ്യ പദ്ധതികൾ ഫോമാ കേരളത്തിൽ നടപ്പിലാക്കി വരികയാണ്.

ഫോമയോട് കൈകോർത്തു നിൽക്കുന്ന എല്ലാ അംഗസംഘടനകളും പ്രവർത്തകരുമാണ് ഫോമയുടെ ശക്തിയെന്നും, എന്നും കൂടെയുണ്ടാവണമെന്നും ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More