Image

ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് വാര്‍ഷികം ജൂലൈ 2 ന്

Published on 27 June, 2021
 ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് വാര്‍ഷികം ജൂലൈ 2 ന്


കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി മാതൃഭാഷ സ്‌നേഹികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഒന്നാം വയസിലേക്ക്. 2020 ജൂലൈ ഒന്നിന് തുടക്കം കുറിച്ച ക്ലബിന്റെ ഒന്നാം വാര്‍ഷികം ജൂലൈ രണ്ടിനു (വെള്ളി) വൈകിട്ട് 5 മുതല്‍ നടക്കും.

യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്ത് 'പുതുതലമുറയ്ക്ക് അന്യമാകുന്ന മാതൃഭാഷ' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കുവൈറ്റിലെ പ്രമുഖ വ്യക്തികളും ടോസ്റ്റ്മാസ്റ്റര്‍മാറും പങ്കെടുക്കുന്ന ഈ വാര്‍ഷിക ദിനത്തില്‍ വിവിധ കലാ പരിപാടികളും തത്സമയ വിഷയ പ്രഭാഷണ മത്സരവും ഉണ്ടായിരിക്കും. ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റര്‍ ഷീബ പ്രമുഖ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും

യോഗത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് സൂം പ്ലാറ്റ്‌ഫോമില്‍ ഐഡി : 840 3087 9843
പാസ് വേര്‍ഡ്: bkmtc2021 എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

വിവരങ്ങള്‍ക്ക്: ബിജോ.പി.ബാബു + 965 97671194.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക