Image

ദുബായ് സമ്മര്‍ സര്‍പ്രൈസിന് ജൂലൈ ഒന്നിന് തുടക്കം

Published on 27 June, 2021
 ദുബായ് സമ്മര്‍ സര്‍പ്രൈസിന് ജൂലൈ ഒന്നിന് തുടക്കം

ദുബായ് : ഷോപ്പിംഗ് വിസ്മയം ഒരുക്കി ദുബായ് സമ്മര്‍ സര്‍പ്രൈസസിന് ജൂലൈ ഒന്നിന് ആരംഭം കുറിക്കും. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് മേളക്ക് വെടിക്കെട്ടും, ഫൗണ്ടൈന്‍ ഷോയും ചേര്‍ന്ന ആഘോഷപൂര്‍വമായ ഉദ്ഘാടന ചടങ്ങുകളാണ് ദുബായ് നഗരം ഒരുക്കുന്നത്.

ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ 24മത് എഡിഷനാണ് ഈ വര്‍ഷം അരങ്ങേറുന്നത്. കോവിഡ് തീര്‍ത്ത പ്രതിസന്ധികളെ മറികടക്കാന്‍ വ്യാപാര സമൂഹത്തെ പ്രാപ്തരാക്കുന്ന ഷോപ്പിംഗ് മേളയാണ് നടക്കുന്നത്. യാത്ര നിയന്ത്രണങ്ങള്‍മൂലം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയാണ് മുഖ്യമായും ലക്ഷ്യമിടുന്നതെങ്കിലും ഓസ്ട്രിയ , സ്വിറ്റ്‌സര്‍ലന്‍ഡ് , യുകെ , ഇറ്റലി , നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഷോപ്പിംഗ് പ്രേമികളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഷോപ്പിംഗ് മേള തയാറാക്കിയിരിക്കുന്നത്.

ജൂലൈ ഒന്നിന് ബുര്‍ജ് ഖലീഫ, ദി പാം ഫൗണ്ടൈന്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലായി ആഘോഷപൂവ്വമായ ഉദ്ഘാടന പരിപാടികള്‍ നടക്കും. വെടിക്കെട്ടും, ഫൗണ്ടന്‍ഷോയും മുഖ്യ ആകര്‍ഷണങ്ങളാകും. സെപ്റ്റംബര്‍ 4 വരെയാകും മേള നടക്കുന്നത്. ഡിഎസ്എസ് ഷെയര്‍ മില്യണര്‍ അടക്കം വന്‍ ഭാഗ്യ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക