Image

മലയാളം മിഷന്‍ കുടുംബ മിഷന്‍ ആകണം: പ്രഫ. സുജ സൂസന്‍ ജോര്‍ജ്

Published on 30 June, 2021
മലയാളം മിഷന്‍ കുടുംബ മിഷന്‍ ആകണം: പ്രഫ. സുജ സൂസന്‍ ജോര്‍ജ്

ഫുജൈറ: മലയാളം മിഷന്റെ ദൗത്യം ഓരോ കുടുംബവും അവരുടെ മിഷനായി ഏറ്റെടുക്കുവാന്‍ തയ്യാറാകണമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് പ്രവാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. മാതൃഭാഷ പഠനം വരും തലമുറകള്‍ക്ക് നമ്മള്‍ നല്‍കുന്ന വലിയ സമ്പത്താണ്. തലമുറകള്‍ നടന്നുവന്ന വഴികളിലെ പാദമുദ്രകള്‍ - കല, സാഹിത്യം, രാഷ്ട്രീയം, സംസ്‌കാരം ഇവയൊക്കെ ഭാഷ അടയാളപ്പെടുത്തുന്നു. ആ മഹത്തായ മാതൃസംസ്‌കൃതിയിലേക്ക് തലമുറകളെ കണ്ണിചേര്‍ക്കപെടുക എന്ന വലിയ ദൗത്യമാണ് മാതൃഭാഷപഠനത്തിലൂടെ മലയാളം മിഷന്‍ നിര്‍വഹിക്കുന്നത്, മലയാളം മിഷന്‍ ഫുജൈറ മേഖലയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുജ സൂസന്‍ ജോര്‍ജ്.

'ജീവിച്ചിരിക്കുന്നു' എന്ന് പറയുന്നതുതന്നെ വലിയ അതിജീവനമാകുന്ന മഹാമാരിയുടെ കാലഘത്തിലാണ് നാം കടന്നുപോകുന്നത്. അനിവാര്യമായ മാറ്റങ്ങള്‍ എല്ലാം മേഖലകളിലും വരുകയും അതുമായി അതിവേഗം താദാത്മ്യാപ്പെടുകയും ചെയ്തു കഴിഞ്ഞു. മലയാളം മിഷനും സാങ്കേതികമികവോടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയാണ്. ലോകത്ത് എവിടെയായിരുന്നാലും മലയാളിക്ക് അവരവരുടെ അനുഭവങ്ങള്‍, ആശയങ്ങള്‍, കലാസൃഷ്ടികള്‍ എല്ലാം പങ്കുവയ്കതക്കവിധം പൂക്കാലം, ഭൂമി മലയാളം, റേഡിയോ മലയാളം തുടങ്ങിയ മലയാളം മിഷന്‍ സംരംഭങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. അവ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ പ്രവാസ സമൂഹം മുന്നോട്ടു വരണം.

ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശാസ്ത്രീയമായ ബോധനരീതികൊണ്ടും പഠനകേന്ദ്രങ്ങള്‍ മാതൃകകളാകണം. സമയബന്ധിധമായി കോഴ്സുകള്‍ പൂര്‍ത്തീകരിക്കുവാനും പഠനോത്സവങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാനും സെന്ററുകള്‍ ശ്രദ്ധിക്കണം.


മലയാളം മിഷന്‍ ചാപ്റ്റര്‍ ചെയര്‍മാനും, ഫുജൈറ മേഖലാ പ്രസിഡന്റുമായ ഡോ. പുത്തൂര്‍ അബ്ദുള്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളം മിഷന്‍ യു .എ .ഇ കോ-ഓര്‍ഡിനേറ്റര്‍ കെ.എല്‍ ഗോപി, ലോകകേരളസഭ അംഗം സൈമണ്‍ സാമുവേല്‍, കരിക്കുലം കമ്മറ്റി ചെയര്‍മാന്‍ റവ. ഫാ. കെ. എം. ജേക്കബ് ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍, വൈസ് പ്രസിഡന്റ് സുഭ രവി, സെക്രട്ടറി അജയ്, കാണ്‍വീനര്‍ വില്‍സന്‍, കോ -ഓര്‍ഡിനേറ്റര്‍ അക്ബര്‍, ബബിത നൂര്‍, എന്നിവര്‍ സംസാരിച്ചു. രാജശേഖരന്‍ സ്വാഗതവും, ഷജറത്ത് ഹര്‍ഷല്‍ നന്ദിയും പറഞ്ഞു. കേരളീയ സ്മൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംസാകാരിക- സ്മൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മേഖലയില്‍ പുതിയ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനും പ്രവേശനോത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

മേഖലയ്ക്ക് 21 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.മലയാളം മിഷന്‍ ഫുജൈറ മേഖല ഭാരവാഹികള്‍. റവ. ഫാ. കെ.എം ജേക്കബ് (ചെയര്‍മാന്‍ ), സന്തോഷ് കുമാര്‍ (പ്രസിഡന്റ്), രാജശേഖരന്‍ (സെക്രട്ടറി ), സഞ്ജീവ് മേനോന്‍ , ബിജി സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്‍ ഖാദര്‍ (ജോയിന്റ് സെക്രട്ടറി ), ഷൈജു രാജന്‍ (കണ്‍വീനര്‍), ഷജറത്ത് ഹര്‍ഷല്‍ (കോ-ഓര്‍ഡിനേറ്റര്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക