Image

സഭയുടെ ദൗത്യ നിര്‍വഹണം അര്‍ത്ഥവത്താകാന്‍ സ്ത്രീ ശാക്തീകരണം ആവശ്യം : മാര്‍ തിമോത്തിയോസ്

Published on 30 June, 2021
സഭയുടെ ദൗത്യ നിര്‍വഹണം അര്‍ത്ഥവത്താകാന്‍ സ്ത്രീ ശാക്തീകരണം ആവശ്യം : മാര്‍ തിമോത്തിയോസ്

അബുദാബി : സഭയുടെ ദൗത്യ നിര്‍വഹണത്തില്‍ അര്‍ത്ഥവത്തായ പങ്കു വഹിക്കുന്നതിനു സ്ത്രീകളെ ശക്തീകരിക്കുന്ന കടമയാണ് സേവികാസംഘം ഏറ്റെടുക്കേണ്ടതെന്നു മാര്‍ത്തോമ്മാ സഭയുടെ റാന്നി - നിലക്കല്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് അഭിപ്രായപ്പെട്ടു. അബുദാബി മാര്‍ത്തോമ്മാ സേവികാ സംഘത്തിന്റെ 2021 - 22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ തിമോത്തിയോസ്.

സേവികാ സംഘം പ്രസിഡന്റ് റവ . ജിജു ജോസഫ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് റവ . അജിത് ഈപ്പന്‍ തോമസ്, സൂസന്‍ അലക്‌സ്, സെക്രട്ടറി ഡോ . ഷേര്‍ലി ജോര്‍ജ്ജ് , ട്രഷറര്‍ അനില മാത്യു എന്നിവര്‍ പ്രസംഗിച്ചു . 'മരുഭൂമിയുടെ അനുഭവങ്ങളിലെ വിശ്വാസ ജീവിതം' എന്ന ശീര്‍ഷകത്തിലുള്ള ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. സേവികാ സംഘാഗങ്ങള്‍ അവതരിപ്പിച്ച ലഘു ചിത്രീകരണം അടക്കമുള്ള കലാപരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു.



റിപ്പോര്‍ട്ട് : അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക