Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിംഗ് ' ക്ലാസ് ജൂലൈ 6ന്

Published on 01 July, 2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിംഗ് ' ക്ലാസ് ജൂലൈ 6ന്

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് അന്റ് വെല്‍ബിയിംഗ് 'ക്ലാസ് ജൂലൈ 6ന് വൈകുന്നേരം ആറിന് സൂം പ്ലാറ്റ്‌ഫോമിലൂടെ. ലണ്ടനിലെ പ്രമുഖ സൈക്യാര്‍ട്ടിസ്റ്റ് കണ്‍സല്‍ടെന്റായി ജോലി ചെയ്യുന്ന ഡോ. വത്സരാജ് മേനോന്‍ ആണ് ക്ലാസ് നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഈസ്റ്റ് ഇംഗ്ലണ്ട് റീജണ്‍ ഭാരവാഹി സോണി ജോര്‍ജ് ആണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ 'കലാസന്ധ്യ' പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് ലണ്ടന്‍ റീജിയന്‍ ഭാരവാഹികളായ ഷാഫി ഷംസുദ്ധിന്‍ ടീമംഗങ്ങളായ ബോബി, ഡാനിഷൃസ്, മിഥുന്‍, ഗ്ലോബിറ്റ് എന്നിവര്‍ക്കു ഡബ്ലിയുഎംസി യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍ നന്ദി പറയുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചെയര്‍മാന്‍ ഡോ : ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍. 07470605755.
പ്രസിഡന്റ് സൈബിന്‍ പാലാട്ടി.07411615189.
ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്, 07886308162.

റിപ്പോര്‍ട്ട്: ജിയോ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക