Image

എക്‌സ്‌പോ 2020 ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; ലോക മഹാമേളക്ക് ഇനി 91 ദിവസങ്ങള്‍

Published on 01 July, 2021
എക്‌സ്‌പോ 2020 ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; ലോക മഹാമേളക്ക് ഇനി 91 ദിവസങ്ങള്‍

ദുബായ്: യുഎഇ കാത്തിരിക്കുന്ന എക്‌സ്‌പോ 2020 യുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചു . ഒരു തവണ പ്രവേശിക്കുന്നതിന് 95 ദിര്‍ഹമാണ് ഈടാക്കുന്നത്. ആറു മാസത്തേക്കുള്ള സീസണ്‍ പാസിന് 495 ദിര്‍ഹമാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. 18 വയസിനു താഴെയുള്ളവര്‍ക്കും, അംഗവൈകല്യം ഉള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. അവരെ അനുഗമിക്കുന്ന ഒരാള്‍ക്ക് 50 ശതമാനം ഇളവും നല്‍കും.

ഒരു മാസത്തേക്കുള്ള പ്രവേശന ടിക്കറ്റ് 195 ദിര്‍ഹത്തിനും ലഭ്യമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു ദിവസം പരമാവധി 120000 പേര്‍ക്കാകും പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ വാക്‌സിന്‍ എടുക്കുന്നത് ഉചിതമെങ്കിലും നിര്‍ബന്ധമല്ലെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.


ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ 2020 നടക്കുന്നത്. ആഗോളതലത്തില്‍ പ്രശസ്തരായ കലാകാര·ാരുടെയും, സംഘങ്ങളുടെയും കലാ സാംസ്‌കാരിക പരിപാടികളിലേക്ക് നിരവധി യുഎഇയിലെ താമസക്കാരും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും അടക്കം ആയിരക്കണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കോവിഡ് മൂലം പ്രതിസന്ധികളില്‍ കഴിയുന്ന ലോകത്തെ ഒന്ന് ഉണര്‍ത്താന്‍, ഉത്തേജിപ്പിക്കാന്‍, ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ ഉറപ്പു പകരാന്‍ എക്‌സ്‌പോ 2020 ലോക മഹാമേളക്ക് കഴിയുമെന്നാണ് സംഘാടകര്‍ നല്‍കുന്ന ഉറപ്പ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക