Image

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ) Published on 08 July, 2021
ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു
ഫോമയുടെ പുതിയ  പ്രോജക്ടുകളില്‍ ഒന്നായ പത്തനാപുരം തലവൂരിലെ പാര്‍പ്പിട പദ്ധതിക്കായി ശ്രീ ജോസ് പുന്നൂസ് സംഭാവന ചെയ്ത സ്ഥലം ഫോമാ  ഹൌസിംഗ് പ്രോജക്ട് കോര്‍ഡിനേറ്റര്‍  ശ്രീ ജോസഫ് ഔസോയും അദ്ദേഹത്തിന്റെ ഭാര്യ സുജ ഓസോയും സന്ദര്‍ശിച്ചു.

പുതിയ പാര്‍പ്പിട പദ്ധതിക്കുള്ള ശിലാസ്ഥാപനം കുറച്ചു  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കും. 2020 തില്‍ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി കോവിഡ് മൂലമുള്ള ലോക്ക് ഡൗണില്‍നാലാണ് നീണ്ടുപോയത്. സന്ദര്‍ശന വേളയില്‍ തലവൂര്‍ പഞ്ചായത്ത് അംഗം പ്രൈസന്‍ ഡാനിയേല്‍, ബോബി ജോണ്‍ എന്നവരുമായി കൂടിക്കാഴ്ച നടത്തി.

വളരെ പ്രകൃതി രമണീയവും, മികച്ച കാലാവസ്ഥയുമുള്ള ഈ സ്ഥലത്ത് ഇരുപതു വീടുകളെങ്കിലും പണിയാന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. വീടുകളുടെ പ്ലാനുകളും മറ്റും തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.


ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു
ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു
ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു
Join WhatsApp News
ഫോമൻ 2021-07-08 21:49:33
ഫോമാ നിലമ്പൂർ പാർപ്പിട പദ്ധതിയുടെ ആധാരം ഇതുവരെ ശരിയായിട്ടില്ല. ഫോമാ അന്ന് പിടിച്ച പുലിവാല് ഇന്നും വിടാൻ കഴിഞ്ഞിട്ടില്ല. പത്തനാപുരം പാർപ്പിട പദ്ധതി തുടങ്ങുന്നതിന് മുൻപ് ആധാരം നടത്തിയാൽ നന്ന്. . ദീപസ്തംഭം മഹാശ്ചര്യം, എന്റെ പോട്ടവും പത്രങ്ങളിൽ വരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക