Image

എല്‍സമ്മ എന്റെ വീട്ടില്‍ കയറാതെ പോയതെന്ത്? (സാം നിലമ്പള്ളില്‍)

Published on 09 July, 2021
എല്‍സമ്മ എന്റെ വീട്ടില്‍ കയറാതെ പോയതെന്ത്? (സാം നിലമ്പള്ളില്‍)
മേമ്പൊടിക്ക് അല്‍പം നര്‍മ്മവും

നശീകരണവാസനയുള്ള ഒരുവളായിരുന്നു അവള്‍. തൊടുന്നതെന്തും നശിപ്പിക്കുക., ആരെയും വകവെയ്ക്കാതിരിക്കുക.,  ഒരുത്തനെയും ഭയമില്ല.,തനി തന്റേടി. തകര്‍ക്കല്‍ അവള്‍ക്കൊരു ഹരമായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞതുപോലെ പൊളിക്കാന്‍ തുടങ്ങിയാല്‍ നിറുത്തില്ല. മൊത്തം പൊളിച്ചിട്ടേ അടങ്ങുകയുള്ളു . ധീരയോദ്ധാക്കള്‍ക്കുപോലും അവളെ ഭയമായിരുന്നു. ദയ സഹതാപം എന്നീവാക്കുകള്‍ അവളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. രൗദ്രഭാവമായിരുന്നു അവള്‍ക്ക്. പാമ്പിനെയു പട്ടിയെയുമൊഴികെ മറ്റൊന്നിനെയും പേടിയില്ലാത്ത ഞാന്‍പോലും അവള്‍ വരുന്നെന്നുകേട്ടപ്പോള്‍ വിറകൊണ്ടു.

 തെക്കുനിന്ന് സംഹാരതാണ്ട്ഡവം ആടിയാണ് അവള്‍ വന്നത്.,കരീബിയന്‍ രാജ്യങ്ങളെ വിറപ്പിച്ചുകൊണ്ട്. ജമൈക്കയിലും ക്യൂബയുലും അവള്‍ നാശനഷ്ടങ്ങള്‍ സൃഷ്ട്ടിച്ചു. അടുത്തതായിട്ട് ഫളോറിഡയാണ്  അവളുടെ ലക്ഷ്യമെന്ന് ടീവിന്യൂസും വെതര്‍ചാനലും പ്രവചിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണ് (രീൃല)ഫ്‌ളോറിഡയിലെ ടാമ്പയാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. 60 മുതല്‍ 75 മൈല്‍ ശക്തിയായ കാറ്റ് ആഞ്ഞടിക്കുമെന്ന് ചാനലുകാരന്‍ പറഞ്ഞു. അടുത്തകാലത്താണ് ടാമ്പക്കുസമീപം ഒരുകൊച്ചുവീടിവാങ്ങി ഞാന്‍ താമസംതുടങ്ങിയത്. രണ്ടുദിവസങ്ങളായി ടീവിയുടെ മുന്‍പില്‍നിന്നുമാറാതെ വെതര്‍ചാനല്‍മാത്രം കണ്ടുകൊണ്ടിരുപ്പായിരുന്നു. എന്റെ കൊച്ചുവീടെങ്ങാനും പറന്നുപോയാലോ. എനിക്കാണെങ്കില്‍ ഹോം ഇന്‍,ഷുറന്‍സുമില്ല.

എന്റെ സഹധര്‍മ്മിണി മരണപ്പെട്ടതുകൊണ്ട് ഈ വീട്ടില്‍ ഞാന്‍ ഒറ്റക്കാണ് താമസം. അവള്‍ പോയതുകൊണ്ടാണ് ഞാന്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയത്, അല്‍പം ചൂടുള്ള കാലാവസ്തതേടി. ഈ വീടും പരിസരങ്ങളും എനിക്കിഷ്ടമാണ്. വെള്ളക്കാരാണ് അയല്‍വാസികളെങ്കിലും സ്‌നേഹമുള്ളവര്‍., ഒരുപക്ഷേ, മലയാളികളെക്കാള്‍ എന്നാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടാത്തവര്‍.
ഭഎന്താ  ഒറ്റക്കുതാമസിക്കുന്നത്? ഭാര്യ എന്തിയെ?  മക്കളെത്രപേരുണ്ട്, ആണോ പെണ്ണോ? കല്ല്യാണം കഴിഞ്ഞതാണോ,  നാട്ടിലെവിടെയാ? ഇടക്കൊക്കെ പോകാറുണ്ടോ?’ ജോര്‍ജ്ജുകുട്ടിയും കുടുംബവും അടുത്തുണ്ടായിരുന്നെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടി വന്നേനെ. അങ്ങനെയൊരാള്‍ എന്റെ അയല്‍കാരനായിട്ടില്ല. ഭാഗ്യം.

ഒറ്റക്കുതാമസിക്കുന്നതിലെ പ്രശ്‌നം ജീവിതം ബോറടിയാണെന്നുള്ളതാണ്. എഴുത്തും വായനയും ഇന്റര്‍നെറ്റും അല്‍പം കുക്കിങ്ങും വീട് വൃത്തിയാക്കലും നടക്കാന്‍ പോകലും എല്ലാമായി സമയം പോക്കുന്നു

പാചകം എന്തൊക്കെയാണന്നല്ലെ നിങ്ങള്‍ ചോദിക്കുന്നത്, പറയാം. രാവിലെ ദോശ അല്ലെങ്കില്‍ സോള്‍ട്ട് മാങ്കോട്രി. മനസിലായില്ല? ഉപ്പുമാവ് (കടപ്പാട് മോഹന്‍ലാലിനോട്.) ദോശക്ക് സാമ്പാര്‍ അല്ലെങ്കില്‍ ചമ്മന്തി. തേങ്ങതിരുമ്മുന്നതാണ് ലോകത്തിലെ ഏററവും ദുര്‍ഘടമായ പ്രശ്‌നം. സ്ത്രീകളെ ഇക്കാര്യത്തില്‍ സമ്മതിച്ചിരിക്കുന്നു. അവര്‍ക്ക് തേങ്ങതിരുമ്മാന്‍ പ്രത്യേക വിരുതാണ്. ഉച്ചക്ക് ചോറിന് രാവിലത്തെ സാമ്പാറുണ്ടല്ലൊ, പിന്നെ മോരുകറി, രസം, അല്‍പം ചിക്കന്‍, പയറുതോരന്‍ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി വൈകിട്ട് ഒരു ചപ്പാത്തി. ചപ്പാത്തിക്ക് കൂട്ടാന്‍  ഒരുമുട്ടയുടെ ഓമ്‌ലറ്റ്. എന്നുമില്ല കേട്ടോ, ആഴ്ചയില്‍ ഒന്നോരണ്ടോ തവണ. മീന്‍ ഇഷ്ടമാണെങ്കിലും അലര്‍ജി ഉള്ളതുകൊണ്ട് കഴിക്കാറില്ല. വെളിയില്‍നിന്ന് അപൂര്‍വ്വമായിട്ടേ കഴിക്കാറുള്ളു ഇതൊക്കെയാണ് ദിവസവുമുള്ള ആഹാരം

അങ്ങനെ ജീവിതം  ഒരുവിധം മുന്‍പോട്ട് തള്ളിനീക്കുന്നതിനിടയിലാണ് എല്‍സമ്മയുടെ വരവ്. അവളെ ഹരിക്കെയിന്‍ എല്‍സ (Hurricane Elsa) എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വിളിച്ചത്. നമ്മുടെയൊക്കെ സ്വസ്ഥമായ ജീവിതത്തെ തകിടംമറിക്കാന്‍ ഇത്തരം എല്‍സമാരും കത്രീനമാരും ഇടക്കൊക്കെ വരാറുണ്ട്, നാശംവിതച്ചുകൊണ്ട്. എല്‍സയുടെ കണ്ണ് (Eye) ടാമ്പയുടെ നേരെയാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് കേട്ടപ്പോള്‍ ഭയന്നുപോയി. 75 മൈല്‍ വേഗത്തില്‍ കാറ്റുവീശുമെന്ന്. ചൊവ്വാഴ്ച രാത്രി രണ്ടുമണിക്ക് എല്‍സ കരയില്‍ കയറുമെന്ന് കേട്ടപ്പോള്‍ ഉറങ്ങാതെ കുറനേരംകിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല. കണ്ണ്തുറന്നപ്പോള്‍ നേരം വെളുത്തിരിക്കുന്നു. വെളിയില്‍ കാറ്റ് വീശുന്നില്ല. ചെറിയ ചാറ്റല്‍മഴ പെയ്യുന്നുണ്ട്. ഭാഗ്യം എന്റെ കൊച്ചുവീടും ജീവിതവും പറന്നുപോയിട്ടില്ല.  എല്‍സമ്മ വഴിമാറിപ്പോയെന്നാണ് പിന്നീട് കേട്ടത്.

നന്ദി എല്‍സമ്മേ. എന്റെ വീട്ടില്‍ കയറാതെപോയതിന്. ഞാന്‍ ഒരുകാപ്പിയിട്ട് കുടിക്കട്ടെ.  നീ പോയതുകൊണ്ട് ക്ഷണിക്കുന്നില്ല.
*****
സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
ഞാൻ എൽസമ്മ 2021-07-09 01:25:44
ഞാൻ എൽസമ്മ പാലുംകൊണ്ട് വന്ന എന്നെ മുറിയിൽ വിളിച്ചുവരുത്തി കുറ്റിയിട്ടത് ഓർമ്മയുണ്ടോ. എന്റ്റെ പാവാട നിങ്ങൾ കീറി, നിങ്ങൾ പറഞ്ഞപോലെ പുതിയ പാവാട നിങ്ങൾ ഇതുവരെ വാങ്ങി തന്നോ? അങ്ങനെ ഒത്തിരിക്കാര്യങ്ങൾ ഉണ്ട് ഞാൻ വരാതിരിക്കാൻ കാരണം. ബാക്കി അടുത്തതിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക