Image

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

Published on 11 July, 2021
ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ന്യു യോർക്ക്:  കോവിഡ്  കാലത്തും, അതിനുമുമ്പും ഫോമാ നടത്തിയ ജനസേവന പദ്ധതികളും കാരുണ്യ പ്രവർത്തനങ്ങളും ഫോമയെ മറ്റു സംഘടനകളിൽ നിന്നും വേറിട്ട് നിർത്തുന്നുവെന്നു കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരൻ.  

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ന്യു യോർക്കിൽ എത്തിയതായിരുന്നു വിദേശ സഹമന്ത്രി കൂടിയായ മുരളീധരൻ 

ഹോമ ഭാരവാഹികൾ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഫോമയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.  കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗണിൽ  പെട്ടുപോയവരെ കേരളത്തിൽ എത്തിക്കാൻ ഫോമാ നടത്തിയ ശ്രമങ്ങളുടെ ഫലമായി പ്രത്യേകളെ വിമാന സർവീസുകൾ ആരംഭിച്ചതും, ഇന്ത്യൻ കോൺസുലേറ്റുകൾ വഴി എമർജൻസി ക്വാട്ടയിൽ സീറ്റുകൾ അനുവദിച്ചതും അദ്ദേഹം ഓർമ്മിച്ചു. കേരളത്തിൽ പെട്ടുപോയവരെ അമേരിക്കയിൽ എത്തിക്കാൻ ഫോമാ കോൺസുലേറ്റുകൾ വഴി നടത്തിയ ഇടപെടലുകൾ നിരവധി പേർക്ക് നാട്ടിൽ നിന്നും അമേരിക്കയിൽ തിരിച്ചെത്താൻ കഴിഞ്ഞതും ഫോമയുടെ ശ്രമഫലമായിട്ടാണ്.

 ഇന്ത്യയിലും  അമേരിക്കയിലുമായി ഫോമാ നടത്തുന്ന കാരുണ്യ പദ്ധതികൾ ഇന്ത്യൻ കോൺസുലേറ്റുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഫോമയുടെ നിസ്വാർത്ഥ സേവന പാത മറ്റു സംഘടനകൾക്ക് മാതൃകയാണ്.

പ്രളയകാലത്ത് കേരളത്തിൽ വീട് വെച്ച് നൽകിയതും അദ്ദേഹം പരാമർശിച്ചു. ഈ വർഷകാലത്ത് കടൽ ക്ഷോഭം മൂലം കൂടുതൽ നാശങ്ങൾ നേരിട്ട ചെല്ലാനം, പൊഴിയൂർ, ആലപ്പുഴ തീരദേശ ഗ്രാമങ്ങളിൽ ഫോമയുടെ പ്രവർത്തനങ്ങൾ എത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

അമേരിക്കയിലും കേരളത്തിലുമായി നടത്തുന്ന ഫോമയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ 
ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്  അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ജിബി തോമസ്, മുൻ ട്രഷറർ, ഷിനു ജോസഫ്, ഫോമാ പി.ആർ.ഓ സലിം അയിഷ,  ഡോക്ടർ ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.

Join WhatsApp News
ഒരു ഫോമാ മെമ്പർ , 2021-07-12 03:34:12
ഒരു ഫോമാ മെമ്പർ , പ്രിയ ഫോമാ നേതാമാരെ, കുറച്ചു കാര്യങ്ങൾ പറയട്ടെ? ജനാധിപത്യം ആണെന്നാണല്ലോ വെപ്പ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കെതിരെ അച്ചടക്ക നടപടിയെടുത്ത് എന്നെ പുറംതള്ളി ആക്കരുത്. ഈ മന്ത്രി മാരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് എന്ത് പ്രയോജനം? അവരോടു ചോദ്യങ്ങൾ ചോദിക്കുക. പെട്രോളിന് എന്താണ് ദിനവും അവിടെ വില കൂടുന്നത് എന്ന് ചോദിക്കുക? കുഴൽ പണം ഏർപ്പാട് എന്തായി എന്ന് ചോദിക്കുക? keetex സാബുവിനെ പീഡിപ്പിച്ച കെട്ടുകെട്ടിച്ചത് ശരിയായില്ല എന്ന് ഈ ബിജെപി മന്ത്രിയോട് കൂടെ പറയുക. അ റാഫേൽ വിമാന അഴിമതിയെപ്പറ്റി ചോദിക്കുക? പത്ര മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൈ വെക്കുന്നതിനെപ്പറ്റി ചോദിക്കുക? ഫാദർ സ്റ്റാൻ സാമി എന്ന സാമൂഹ്യപ്രവർത്തകൻ ബിജെപി ഗവൺമെൻറിൻറെ പീഡനമേറ്റ് ജയിലിൽ അന്ത്യശ്വാസം വലിച്ചു അതെ മാതിരി എത്രയെത്ര ആളുകൾ ജയിലിൽ കിടന്നു ഒരു കുറ്റവും ചെയ്യാത്തവർ അവർ നരകിക്കുന്നു ഇതെല്ലാം നേതാക്കന്മാരായ നിങ്ങൾക്ക് ഈ മന്ത്രിമാരെ ഒക്കെ കാണുമ്പോൾ ഒന്ന് ചോദിച്ചു കൂടെ അല്ലാതെ അവരെ ചുമ്മാ ചൊറിഞ്ഞു പൊക്കി കേരളത്തിലും സഹായങ്ങൾ മാത്രം കൈമാറിയാൽ മതിയോ ഫോട്ടോ ഓപ്പർച്യൂണിറ്റി പബ്ലിസിറ്റി മാത്രം മതിയോ? മതിയായി കാര്യങ്ങൾ ചോദിക്കു സാറന്മാരെ ജനാധിപത്യത്തിന് കടക്കൽ കത്തി വയ്ക്കരുത് പറയൂ സാറന്മാരെ. അതു മാതിരി ഫാമായിലും , ഫൊക്കാനയിലും ഒക്കെ ജനാതിപത്യം വരണം World മലയാളിയും ഒക്കെ ജനാധിപത്യഭരണം വരണം. കാര്യം പറയുന്നതുകൊണ്ട് ഈ ന്യൂജേഴ്‌സി ഫോമാകാരനെ പുകച്ചു പുറത്തു ചാടിക്കരുത് . അഥവാ പുറത്തു ചാടിച്ചാലും ഞാൻ വർക്കു ചെതു കഞ്ഞികുടിച്ചു ജീവിക്കും . വേണ്ടിവന്നാൽ മറ്റൊരു ഫോമാ ഫൊക്കാന തട്ടിക്കൂട്ടും.
Thankappan 2021-07-12 14:19:52
Normally such comments are not published by emalayalee...😄😄😄😄
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക