Image

മതബോധന രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സെന്റ് ജൂഡ് ക്‌നാനായ മിഷന്‍

Published on 13 July, 2021
 മതബോധന രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സെന്റ് ജൂഡ് ക്‌നാനായ മിഷന്‍


ലണ്ടന്‍: യുകെയിലെ കാത്തോലിക്ക സഭയ്ക്കു അഭിമാനമായി മതബോധന വിദ്യാഭ്യാസ മേഖലയില്‍ നവചരിതം രചിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയായി കാവെന്‍ട്രി, ലെസ്റ്റര്‍, കെറ്ററിംഗ്, ഓക്‌സ്‌ഫോര്‍ഡ്, നോര്‍ത്താംപ്ടണ്‍ എന്നിവടങ്ങളിലെ ക്‌നാനായക്കാരുടെ ഇടവകയായ സെന്റ് ജൂഡ് ക്‌നാനായ കാത്തോലിക് മിഷനില്‍ പ്രൗഢഗംഭീരമായ കുട്ടികളുടെ ബിരുദ്ധദാനചടങ്ങ് നടത്തപ്പെട്ടു .

മതബോധനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എ ലെവല്‍ വിദ്യാര്‍ഥികളെ ആദരിച്ച ബിരുദ്ധദാനച്ചടങ്ങ് പ്രൗഢഗംഭീരമായ സദസിനു മുന്നില്‍ നടത്തപ്പെട്ടു.

സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷന്‍ പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. മാത്യു കണ്ണാലയിലിന്റെ ആശയത്തെ വളരെ മനോഹരമായ ചടങ്ങിലൂടെ വേദപാഠ അദ്ധ്യാപകരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും വര്‍ണശബളമായ ചടങ്ങാക്കി മാറ്റുവാന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു .

ഭാരതസഭയുടെ അപ്പസ്‌തോലന്‍ വിശുദ്ധ തോമ ശ്ലീഹായുടെ ഓര്‍മചാരണ വിശുദ്ധബലി ആരംഭത്തിനു മുന്‍പായി നടത്തപ്പെട്ട പ്രദിക്ഷണത്തില്‍ തൂങ്ങപെട്ട കുരിശു രൂപവും ആയി ജിജോ മണ്ണാകുന്നേലിന്റെ പിന്നില്‍ മാര്‍ത്തോമ കുരിശു ആല്‍ബിന്‍ പാഠപുരക്കലും പിന്നില്‍ വിശുദ്ധ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ചു ബിജു പള്ളിപ്പറന്പില്‍, തിരികളയേന്തി സിബു ജോസ്, നിഷ താജ് തുടര്‍ന്ന് വേദപാഠ അധ്യാപകര്‍ക്കു പിന്നിലായി കാഴ്ചവസ്തുക്കളായി എ ലെവല്‍ വിദ്ധാര്‍ഥികളും ഏറ്റവും പിറകില്‍ കാര്‍മ്മികന്‍ ഫാ. മാത്യു കണ്ണാലയും അണിനിരന്നു. കുര്‍ബാന മധ്യേ എ ലെവല്‍ വിദ്യാര്‍ഥികളെ പ്രത്യേകമായി അനുഗ്രഹിച്ചു പ്രാര്‍ഥിച്ചു .


വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന വൊക്കേഷണല്‍ സെറിമണി പ്രാധ്യാന്യത്തെപ്പറ്റി എ ലെവല്‍ അധ്യാപകന്‍ ആല്‍ബിന്‍ പടപുരക്കല്‍ വിശദീകരിച്ചു .തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ബിജു പള്ളിപ്പറന്പില്‍, ഏരിയ ഹെഡ് ടീചെര്‍സ് ആയ സിബു ജോസ്, നിഷ താജ്, മതബോധന സെക്രട്ടറി സഖറിയാ പുത്തെന്‍കളം, ട്രസ്റ്റീസ് വിജി ജോസഫ്, സ്റ്റീഫന്‍ പുതുകുളം, അക്കൗണ്ടന്റ് ബിജു കൊച്ചികുന്നേല്‍, മതാധ്യാപകര്‍ എന്നിവരെ വേദിയിലേയ്ക് ക്ഷണിക്കുകയും , ഓരോ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിിഫിക്കറ്റും സെന്റ് ജൂഡിന്റെ ലോഗോ പതിപ്പിച്ച മോമെന്േറായും ജപമാലയും നല്‍കി .

എ ലെവല്‍ മതബോധന പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
ഒറ്റപ്ലാക്കല്‍ ഫാമിലീസ് സ്‌പോണ്‍സര്‍ ചെയ്ത ജൂലിയ വിനോദ് ഒറ്റപ്ലാക്കല്‍ സ്‌കോളര്‍ഷിപ്പും വിജി ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയിക് റോണിയ വിനോദ് അര്‍ഹയായി.

രണ്ടാംസ്ഥാനം സ്റ്റീഫന്‍ പുതുകുളം സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയിക് അലന്‍ അജോയും, മൂന്നാം സ്ഥാനം ബിജു കൊച്ചികുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയിക് ഡാനിയേല്‍ മാത്യു അര്‍ഹരായി.

മതാധ്യാപകരായ ഷിന്‍സണ്‍ മാത്യു, ബീന ബിജു, ബീന ബാബു, സ്മിത ഷിജോ, സിബിയ ബിപിന്‍, ജീന സഖറിയാ, ഡോണാ ജിത്തു, ബിന്‍സി ജോസ്, ജോംസി ദഷീദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സഖറിയാ പുത്തന്‍കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക