Image

വീണ്ടും ജനനം (കവിത. ജേ സി ജെ)

Published on 14 July, 2021
വീണ്ടും ജനനം (കവിത. ജേ സി ജെ)

ശിശുവായ്‌ കഴിഞ്ഞത്

മതിയായ്‌ പരിശുദ്ധ

സ്നേഹത്തിന്നമ്മിഞ്ഞപ്പാൽ

ചുരത്തും മുലക്കണ്ണിൽ

ചെന്നിനായകം തൊട്ടു

പുരട്ടി വെറുപ്പിന്റെ

കയ്പ്പെന്താണെന്നു തായേ

അറിയിക്കുക നീയേ

ആ സ്നേഹ സാമ്രാജ്യത്തി-

നതിർത്തി വിടുന്നു ഞാൻ.

 

 

കമ്പിളിപ്പുതപ്പിട്ടു

പൊതിയേണ്ടിനിമേലിൽ

ചൂടെന്താണെന്നും തണു-

പ്പെന്താണെന്നുമെൻ നാഡീ-

വ്യൂഹങ്ങളറിയട്ടെ

കപടസ്നേഹത്തിന്റെ

ലാളനമറിയട്ടെ.

 

ചെരുപ്പാൽ പൊതിയായ്‌ക

കാലുകൾ കൂട്ടാർ കുടി- 

ച്ചെറിഞ്ഞ സൗഹാർദ്ദങ്ങ

ളുടഞ്ഞ വഴിയിലെ

കുപ്പിച്ചില്ലുകൾ പാദം

തുളച്ചു രക്തം വാർന്നു

വേദന കുടിച്ചെന്റെ

ചേതന ഞരങ്ങട്ടെ .

 

ഇരുട്ടിൽ പതുങ്ങി വ-

ന്നെത്തുന്ന ചെന്നായുടെ

മരണ സാന്നിദ്ധ്യത്തെ

മണത്തു പിടിക്കുവാ-

നൊരു സാമർദ്ധ്യമെന്റെ

നാസികയ്ക്കുണ്ടാവട്ടെ.

 

അത്യന്തമൃദുലമാം

നിന്റെ മാർവ്വിടത്തിലെ

മൃദുസ്നേഹോഷ്മളതൽ-

പ്പങ്ങളിൽ നിന്നും ഞാനാം

ശൈശവത്തെ പറി-

ച്ചെറിയു തെരുനായ്ക്കൾ

എച്ചിലിനായി കടി

കൂട്ടുന്ന കുപ്പത്തൊട്ടീൽ.

അനാഥർ ശ്വസിക്കുന്ന

ലോകദുർഗന്ധം തെല്ലു

ശ്വസിച്ചു മുഖം ചുളിഞ്ഞൊരു

സിദ്ധാർത്ഥനെന്നിൽ

കരഞ്ഞു പിറക്കട്ടെ.

വിരക്തിയുണ്ടാവട്ടെ.

 

എടുത്താൽ പൊങ്ങാത്തൊരു

സ്നേഹമാം കുരിശിനെ

വഹിക്കാ,നതിൽ തൂങ്ങി

മരിച്ച മഹാത്മാവി

നാത്മവിനാലെ പുതു

ജനനം പ്രാപിച്ചെങ്കിൽ!!!!

ശിശുവായ്‌ കഴിഞ്ഞത്

മതിയായ്‌ പരിശുദ്ധ

സ്നേഹത്തിന്നമ്മിഞ്ഞപ്പാൽ

ചുരത്തും മുലക്കണ്ണിൽ

ചെന്നിനായകം തൊട്ടു

പുരട്ടി വെറുപ്പിന്റെ

കയ്പ്പെന്താണെന്നു തായേ

അറിയിക്കുക നീയേ

ആ സ്നേഹ സാമ്രാജ്യത്തി-

നതിർത്തി വിടുന്നു ഞാൻ.

 

ഇരുട്ടിൽ പതുങ്ങി വ-

ന്നെത്തുന്ന ചെന്നായുടെ

മരണ സാന്നിദ്ധ്യത്തെ

മണത്തു പിടിക്കുവാ-

നൊരു സാമർദ്ധ്യമെന്റെ

നാസികയ്ക്കുണ്ടാവട്ടെ.

 

അനാഥർ ശ്വസിക്കുന്ന

ലോകദുർഗന്ധം തെല്ലു

ശ്വസിച്ചു മുഖം ചുളിഞ്ഞൊരു

സിദ്ധാർത്ഥനെന്നിൽ

കരഞ്ഞു പിറക്കട്ടെ.

വിരക്തിയുണ്ടാവട്ടെ.

 

എടുത്താൽ പൊങ്ങാത്തൊരു

സ്നേഹമാം കുരിശിനെ

വഹിക്കാ,നതിൽ തൂങ്ങി

മരിച്ച മഹാത്മാവി

നാത്മവിനാലെ പുതു

ജനനം പ്രാപിച്ചെങ്കിൽ!!!! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക