Image

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

Published on 14 July, 2021
നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവര്‍ത്തകനുമായിരുന്ന  സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം മരണമടഞ്ഞു. ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ മടങ്ങാന്‍ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി, അല്‍ഹസ്സയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സനീഷ്.  ചൊവ്വാഴ്ച്ച വൈകുന്നേരം സനീഷിന്റെ റൂമിലെത്തിയ സഹപ്രവര്‍ത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു.

പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്.

ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.

 നവയുഗം അല്‍ഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനായിരുന്ന സനീഷ് എല്ലാവരുമായും സൗഹൃദം പുലര്‍ത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

സനീഷിന്റെ ആകസ്മിക നിര്യാണത്തില്‍  നവയുഗം സാംസ്‌കാരികവേദി  അഗാധമായ ദുഃഖം രേഖപ്പെടുത്തി.  സനീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ വിയോഗത്തില്‍  ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തില്‍ നവയുഗം പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ആക്റ്റിങ് സെക്രട്ടറി ദാസന്‍ രാഘവനും അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിയ്ക്കാനായി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു വരുന്നു.  അല്‍ഹസ്സയില്‍ തന്നെയുള്ള സജീഷിന്റെ ഒരു ബന്ധു ഈ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക