Image

യന്തിരൻ (കവിത: ഇൻസാർ ബീഗം)

Published on 15 July, 2021
യന്തിരൻ (കവിത: ഇൻസാർ ബീഗം)
എഴുതാനറിയില്ല ഇന്നെനിക്ക്.
മലയാളമോ ഒട്ടുമറിയുകില്ല
വള്ളിയും പുള്ളിയും ഇട്ടാലൊന്ന്
കൂട്ടി വായിക്കുവാൻ  എനിക്കറിയുകില്ല.

കേരളം
എന്ന മൂന്നക്ഷരം പോലും കൂട്ടി എഴുതാനറിയുകില്ല.
 എന്റെ സ്വന്തം പേരുപോലും
എനിക്കൊന്ന് നേരായി എഴുതുവനറിയുകില്ല.

അമ്മയെന്നോ അച്ഛനെന്നോ
എനിക്കൊട്ടും എഴുതനറിയില്ല കൂട്ടുകാരേ ..

ആകെ അറിയുന്നതെന്തെന്നറിയാമോ
ടച്ച്‌ ഫോണിൽ
ടച്ചുവാൻ മാത്രമായ്.

ഗൂഗിളിൽ
സെർച്ചുവാൻ എനിക്കറിയാം
യുട്യൂബ് എന്തെന്നതുമറിയാം.
പ്ലേസ്റ്റോററിയാം തോണ്ടാനറിയാം സ്ക്രീനിലോ
തോണ്ടി വിടാനറിയാം.
പ്രകൃതിയെ ഒട്ടും അറിഞ്ഞു കൂടാ
ശ്വാസവും താളവുമറിഞ്ഞു കൂടാ..

സൂര്യനേം ചന്ദ്രനേം എനിക്കറിയില്ല
മഴയറിയില്ല
മലയറിയില്ല
എന്റെ കേരളം എന്തെന്നറിയില്ല
മലയാണ്മ ഒട്ടും അറിഞ്ഞുകൂടാ...

അമ്മ മലയാളം എന്തെന്നറിയില്ല
ഞാനൊരു യന്ത്രമനുഷ്യനാണോ
ആംഗലേയത്തിൽ കിടന്നു പുളയ്ക്കും
ഞാനൊരു യന്ത്രപ്പാവയാണോ...?


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക