ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ഒരുക്കുന്ന അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം) തീയതികളില്‍ നടക്കും.
www.sehionuk.org/register എന്ന വെബ്സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്സ് ഫോര്‍ കിംഗ്ഡം , ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ 9 വയസുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികള്‍ക്കും . വൈകിട്ട് 4 മുതല്‍ രാത്രി 7 വരെ 13 വയസുമുതലുള്ള ടീനേജുകാര്ക്കുമാണ് ധ്യാനം.
കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിച്ചു.
വിവരങ്ങള്‍ക്ക്: തോമസ് 07877508926.
റിപ്പോര്‍ട്ട്: ബാബു ജോസഫ്