കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പണ്‍ ഹൗസ് ജൂലൈ 28 ബുധനാഴ്ച നടക്കും. നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായം, മരണം രജിസ്റ്റര്‍ ചെയ്യുന്നത് മുതലായ വിഷയങ്ങളിലാണ് ഇത്തവണ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് സ്ഥാനപതി സിബി ജോര്‍ജ് മറുപടി നല്‍കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഓപ്പണ്‍ ഹൗസ് ഉച്ചക്ക് 3.30 ന്ആരംഭിക്കും. community.kuwait@mea.gov.in എന്ന വിലാസം വഴി ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. പേര്, പാസ്പോര്‍ട്ട് നന്പര്, സിവില്‍ ഐഡി നന്പര്, ഫോണ്‍ നന്പര്, കുവൈറ്റിലെ വിലാസം എന്നീ വിശദാംശങ്ങളും ഇതൊടോപ്പം നല്‍കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.