Image

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

Published on 16 July, 2021
 ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍


കുവൈറ്റ് സിറ്റി: തൊഴില്‍, കുടുംബ, ഗാര്‍ഹിക വിസകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടി ക്രമങ്ങളില്‍ സമൂലമായ മാറ്റം വരുത്തിയതായി റെസിഡന്‍സി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ബര്‍ജാസ് പറഞ്ഞു.

തൊഴില്‍ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പുതിയ സര്‍ക്കുലര്‍ പ്രകാരം രണ്ടുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. അതേസമയം കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരുവര്‍ഷം അനുവദിക്കും. ഗാര്‍ഹിക വിസകളിലെ വിദേശികള്‍ക്ക് മൂന്നുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സും കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരു വര്‍ഷവും കുടുംബ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് രണ്ടു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സും കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഒരുവര്‍ഷം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക