Image

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

സുധാ കര്‍ത്താ Published on 17 July, 2021
കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം
ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 31-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ആരോഗ്യപരിപാലകര്‍, പ്രഥമശുശ്രൂഷകര്‍, നിയമപാലകര്‍ തുടങ്ങിയവര്‍ക്ക് ആദരവ് സംഘടിപ്പിക്കുന്നു.

വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ഫൊക്കാന കലാസന്ധ്യയിലായിരിക്കും ഈ പരിപാടി ഉള്‍പ്പെടുത്തുക. കലാസ്വാദനവും സംഗീതസാന്ദ്രവുമായി നിരവധി ജനകീയ പരിപാടികളാണ് വൈകിട്ട് 5-ന് തുടങ്ങി രാത്രി 11-ന് അവസാനിക്കുന്ന ഫൊക്കാന കലാസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുനേരേ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. സമാനതകളില്ലാത്ത ഭയാശങ്കകള്‍ മനുഷ്യമനസ്സിനെ മഥനം ചെയ്ത ഒരു കാലഘട്ടമാണിത്. ഏവരുടേയും ജീവിതചര്യ സമ്പൂര്‍ണ്ണമായി ഇളക്കിമറിച്ചു. മനുഷ്യസമൂഹം പകച്ചുനിന്ന ഈ കാലഘട്ടത്തില്‍ സ്വയരക്ഷ പോലും ബലികഴിച്ച് സേവനത്തില്‍ മുഴുകിയ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റു ആരോഗ്യപരിപാലന പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തകരുടെ ത്യാഗമനസ്ഥിതിക്ക് ഫൊക്കാന കണ്‍വന്‍ഷന്‍ വേളയില്‍ അംഗീകാരപത്രങ്ങള്‍ വിതരണം ചെയ്യും.

മൂന്നു നൂറ്റാണ്ടിലേറെ സേവന ചരിത്രമുള്ള ഫൊക്കാന എന്നും പ്രവാസി മലയാളികള്‍ക്കൊപ്പമാണ്. അടിന്തര ഘട്ടങ്ങളിലെല്ലാം ആശ്വാസമായി, മാര്‍ഗ്ഗദര്‍ശകരായി ഫൊക്കാന നേതൃത്വം സമൂഹനേതൃത്വത്തിലുണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസ് അംഗങ്ങള്‍, ന്യൂയോര്‍ക്ക് സെനറ്റ് അംഗങ്ങള്‍, സിറ്റി കൗണ്‍സിലര്‍, ഇന്ത്യന്‍ എംബസി പ്രതിനിധികളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഫൊക്കാനയുടെ ഈ ഏകദിന കണ്‍വന്‍ഷന്റെ തിളക്കംകൂട്ടും.

ഈ അംഗീകാര ചടങ്ങില്‍ പങ്കെടുക്കാവാനാഗ്രഹിക്കുന്നവര്‍ മുഴുവന്‍ പേര്, പ്രവര്‍ത്തിക്കുന്ന ആതുരാലയം അഥവാ സംഘടന, ബന്ധപ്പെടുവാനുള്ള സെല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍ സഹിതം fokanagroup@gmail.com-ലേക്ക് അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ (267 575 7333), വിനോദ് കെയാര്‍കെ (516 633 5208), സുജാ ജോസ് (973 632 1172), അലക്‌സ് തോമസ് (914 473 0143), രാജന്‍ പടവത്തില്‍ (954 701 3200).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക