Image

'പൂക്കൊടിയിന്‍ പുന്നഗൈ' ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയ ഡോ.ബിനീത രഞ്ജിത്തിന് മോഹന്‍ലാലിന്റെ അഭിനന്ദനം

ആശ എസ്. പണിക്കര്‍ Published on 17 July, 2021
   'പൂക്കൊടിയിന്‍ പുന്നഗൈ' ഗാനത്തിന് കവര്‍ പതിപ്പൊരുക്കിയ                        ഡോ.ബിനീത രഞ്ജിത്തിന് മോഹന്‍ലാലിന്റെ അഭിനന്ദനം
'ഇരുവര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ടിന്റെ കവര്‍ പതിപ്പ് ഒരുക്കിയതിന് മോഹന്‍ ലാല്‍ തന്നെ നേടിട്ടു വിളിച്ച് അഭിനനന്ദിച്ചതിന്റെ ത്രില്ലിലാണ് ഡോ.ബിനീത രഞ്ജിത്ത്. ചിത്രത്തിലെ 'പൂക്കൊടിയിന്‍ പുന്നഗൈ' എന്ന ഗാനത്തിനാണ് ബിനീത കവര്‍ പതിപ്പൊരുക്കിയത്. കവര്‍ ഗാനം കണ്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ ബിനീതിയെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. അപ്രതീക്ഷിതമായി സൂപ്പര്‍താരം തന്നെ വിളിച്ച് അഭിനന്ദിച്ചതിന്റെ ത്രില്‍ ബിനീത സമൂഹ മാധ്യമത്തില്‍ പങ്കു വയ്ക്കുകയും അത് വൈറലാവുകയും ചെയ്തു. 

''നമ്മുടെ ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍ പ്രപഞ്ചം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാകും അത് സഫലമാക്കാന്‍. അത് ശരി വയ്ക്കുന്ന ഒരു അനുഭവം ഇന്ന് എന്റെ ജീവിതത്തിലും സംഭവിച്ചു. ചെറുപ്പത്തില്‍ ഓരോ സിനിമയും കാണുമ്പോള്‍, സ്വപ്നത്തില്‍ മാത്രം കേട്ടിരുന്ന ആ മോഹന്‍ലാല്‍ ശബ്ദം ഇന്നെന്നെ തേടി വന്നു. 'ഹലോ, ഞാന്‍ മോഹന്‍ലാലാണ്. പൂക്കൊടിയിന്‍ കവര്‍ പാട്ട് കണ്ടു, കേട്ടു. വളരെ ഗംഭീരമായിട്ടുണ്ട്. ഈ സിനിമയും പാട്ടും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതു കൊണ്ടു തന്നെ എന്റെ സന്തോഷം പങ്കു വയ്ക്കണമെന്നു തോന്നി. 

നാം കാണുന്ന സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമാകുന്ന നിമിഷങ്ങളില്‍ ജീവിക്കാന്‍ കഴിയുക എന്നത് വളരെ അപൂര്‍വമായ ഭാഗ്യങ്ങളിലൊന്നാണ്. ഈ തിരക്കിനിടയില്‍ എന്നെ അഭിനന്ദിക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തില്‍ നിന്ന് പ്രണാമം.  ഇതെനിക്ക് തരുന്ന ഊര്‍ജ്ജം വാക്കുകളില്‍ കുറിക്കാനാവില്ല, നന്ദി, സ്‌നേഹം, ലാലേട്ടാ. '' ബിനീത രഞ്ജിത്ത് കുറിച്ചു. 

'ഇരുവര്‍' എന്ന ചിത്രത്തിനു വേണ്ടി എ.ആര്‍,റഹ്മാന്‍ സംഗീതം നല്‍കി സന്ധ്യ ആലപിച്ച ഗാനമാണ് 'പൂക്കൊടിയിന്‍ പുന്നഗൈ'. വൈരമുത്തുവാണ് പാട്ടിന്റെ വരികള്‍ ഒരുക്കിയത്. കാലമേറെ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. ബിനീതയുടെ കവര്‍ പതിപ്പും സമൂഹമാധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക