Image

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

Published on 20 July, 2021
സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

കോവിഡ്‌ വില്ലനായെത്തുന്നതു തടയാന്‍ 30 ഇന പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുമായി സിനിമാ ചിത്രീകരണംപുനരാരംഭിക്കാന്‍ ചലച്ചിത്ര സംഘടനകള്‍ തീരുമാനിച്ചു. മാര്‍ഗ്ഗരേഖ പാലിക്കുമെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസ്സോസിയേഷനും ഫെഫ്‌ക്കയ്‌ക്കും സത്യവാങ്ങ്‌മൂലം നല്‍കിയതിനു ശേഷമേ ഷൂട്ടിങ്ങ്‌ ആരംഭിക്കാവൂ. കേരളത്തില്‍ ഷൂട്ട്‌
ചെയ്യുന്ന ചലച്ചിത്രങ്ങള്‍ക്ക്‌ മാര്‍ഗ്ഗരേഖ ബാധകമായിരിക്കും. ബയോ സെക്യൂര്‍ ബബിളിനു സമാനമായ രീതിയിലാണ്‌ ക്രമീകരണങ്ങള്‍.

ചിത്രീകരണത്തില്‍ പരമാവധി 50 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ എന്ന്‌ മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു. കൂടാതെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌, 48 മണിക്കൂര്‍ മുമ്പ്‌
ആര്‍.ടി.സി.പി.ആര്‍ ടെസ്റ്റ്‌ നട്‌തതിയതിന്റെ റിസള്‍ട്ട്‌, ലൊക്കേഷന്‍ വിശദാംശങ്ങള്‍ തുടങ്ങിയവ ഫെഫ്‌ക്കയ്‌ക്കും പ്രൊഡ്യൂസര്‍ അസ്സോസിയേഷനും നല്‍കണം. ലൊക്കേഷനില്‍ നിന്നും ആരും പുഫത്തു പോകാന്‍ അനുവദിക്കില്ല.
സന്ദര്‍ശകരെ ഒഴിവാക്കണം. ലൊക്കേഷനില്‍ ലോഗ്‌ ബുക്ക്‌ സൂക്ഷിക്കണം.

പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ്‌മാരും മേക്കപ്പ്‌ ആര്‍ട്ടിസ്റ്റുകളും കോസ്റ്റ്യൂം ഡിസൈനര്‍#ാരും ജോലിസമയത്ത്‌ കൈയ്യുറകള്‍ ധരിക്കണം. പേപ്പര്‍ പ്‌ളേറ്റുകളും ഗ്‌ളാസ്സുകളും ഉപയോഗിക്കണം. ഒരുമിച്ചു ഭക്ഷണം കഴിക്കാതിരിക്കുക, സെറ്റുകളില്‍ ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കുക, താമസിക്കുന്ന മുറികളും
ഉപയോഗിക്കുന്ന വാഹനങ്ങളും ഭക്ഷണമൊരുക്കുന്ന പാത്രങ്ങളും അണുവിമുക്തമാക്കാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ ടീം ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ മാര്‍ഗ്ഗരേഖലയിലുള്ളത്‌ നടപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രൊഡ്യൂസേഴ്‌സ്‌ അസ്സോസി#േഷനും ഫെഫ്‌ക്കയും നിര്‍വ്വഹിക്കും. ചിത്രീകരണ സ്ഥലങ്ങളില്‍ ഈ മാര്‍ഗ്ഗരേഖ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഈ സംഘടനകളുടെ പ്രതിനിധികള്‍ പരിശോധിക്കും.

കേരള ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ്‌ അസ്സോസിയേഷന്‍, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസ്സോസിയേഷന്‍, ഫെഫ്‌ക്ക, അമ്മഎന്നീ സംഘടനകളെ പ്രതിനിധീകരിച്ച്‌ സിയാദ്‌ കോക്കര്‍, സിബി മലയില്‍, ബി.ഉണ്ണിക്കൃഷ്‌ണന്‍, ആന്റോ ജോസഫ്‌.
ഇടവേള ബാബു, ബി.രാജേഷ്‌, അനില്‍ തോമസ്‌, സോഹന്‍ സീനുലാല്‍, എസ്‌.എസ്‌.ടി സുബ്രഹ്മണ്യന്‍ എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക