Image

പഞ്ചാബില്‍ പോര് തീരുന്നില്ല; സിദ്ദു മാപ്പ് പറയണമെന്ന് അമരീന്ദര്‍

ജോബിന്‍സ് തോമസ് Published on 21 July, 2021
പഞ്ചാബില്‍ പോര് തീരുന്നില്ല; സിദ്ദു മാപ്പ് പറയണമെന്ന് അമരീന്ദര്‍
നവജ്യോത് സിങ് സിന്ദുവിനെ പിസിസി പ്രസിഡന്റാക്കിയിട്ടും പഞ്ചാബ് കോണ്‍ഗ്രസിലെ അടി തീരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍രായ ശേഷം മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ച സിദ്ദുവിന് അമരീന്ദര്‍ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. 

സിദ്ദു തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പരസ്യമായി മാപ്പു പറയാതെ ഒരു കൂടിക്കാഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറയുന്നത്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രവി തുക്രലാണ് മുഖ്യമന്ത്രിയുടെ നിലപാട് ട്വീറ്റിലൂെ വ്യക്തമാക്കിയത്. 

അമരീന്ദറിന്റെ നിലപാട് ഹൈക്കമാന്‍ഡിനും തിരിച്ചടിയായിരിക്കുകയാണ്. സിദ്ദുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍ നാല് വര്‍ക്കിംഗ് പ്രസിഡന്റ്മാരെ അമരീന്ദര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിയമിച്ചവരെല്ലാവരും അമരീന്ദറിന് താത്പര്യമുള്ളവരല്ലെന്നാണ് വിവരം. ഇതോടൊപ്പം സിദ്ദു മാപ്പ് പറയണമെന്ന ഡിമാന്‍ഡും അമരീന്ദറിനുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. 

സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാന്‍ അമരീന്ദര്‍ സമ്മതം മൂളിയത് വെടിനിര്‍ത്തലായി കണ്ട ഹൈക്കമാന്‍ഡ് ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മുഖ്യന്ത്രിയും പിസിസി പ്രസിഡന്റും രണ്ടു തട്ടിലായാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കുമെന്നും ഹൈക്കമാന്‍ഡ് ഭയക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക