news-updates

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

ജോബിന്‍സ് തോമസ്

Published

on

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കില്ല. ഇന്ന് രാവിലെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് സൂചന. മന്ത്രിക്ക് പൂര്‍ണ്ണ പിന്തുണയുമായി എന്‍.സിപിയും രംഗത്തെത്തിയതോടെയാണ് രാജിവേണ്ടെന്ന നിലപാടിലേയ്ക്ക് സിപിഎമ്മും എത്തിയത്. ഇതിനിടെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടു. 
********************************************
കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ അപാകതയുണ്ടെന്നും ഇതിനുശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് അനന്യയുടെ ആത്മഹത്യയിലേയക്ക് നയിച്ചതെന്നുമുള്ള ആരോപണവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നു. ഇതിനിടെ അനന്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. 
*******************************************
പീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുക്കാന്‍ സാധ്യതയില്ല. ക്രിമിനല്‍ കേസ് എടുത്താല്‍ നിലനില്‍ക്കില്ലെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. എന്നാല്‍ ഒത്തു തീര്‍പ്പിനില്ലെന്നും ശശീന്ദ്രനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും പരാതിക്കാരി അറിയിച്ചു. എന്‍സിപിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. 
*******************************************
ഇന്ത്യയില്‍ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത്. ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഹരിനായ സ്വദേശിയായ പതിനൊന്നു വയസ്സുകാരനാണ് മരിച്ചത്. 
******************************************
ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കോവിഡ് രോഗികളാരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ഓക്‌സിജന്‍ ക്ഷാമമില്ലായിരുന്നുവെങ്കില്‍ പിന്നെന്തിനാണ് സ്വകാര്യ ആശുപത്രികള്‍ കോടതിയെ സമീപിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി ചോദിച്ചു. 
********************************
വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമയ്ക്ക് ലഭിച്ച ഭീഷണി കത്തിനു പിന്നില്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ജയരാജന്റെയും എന്‍ ഷംസീറിന്റെയും പേര് പരാമര്‍ശിച്ചായിരുന്നു ടിപി ചന്ദ്രശേഖരന്റെ മകന് വധഭീഷണി കത്ത് വന്നത്.
********************************************
2032ലെ ഒളിംമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും.ഒളിംമ്പിക്‌സും പാരാലിംമ്പിക്‌സും ബ്രിസ്‌ബേനില്‍ തന്നെയാവും നടക്കുക. ടോക്കിയോയില്‍ വച്ച് എതിരില്ലാതെയാണ് ബ്രിസ്‌ബേന്‍ ഒളിംമ്പിക്‌സ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. 
*******************************************
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.11.97 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 145993 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
********************************************

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.കെ.യില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; 16 പുതിയ കേസുകള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ഞായറാഴ്ച (ജോബിന്‍സ്)

വോട്ടിന് നോട്ട് ; തെലങ്കാന എംപിയ്ക്ക് തടവു ശിക്ഷ

ഐഎന്‍എല്‍ അടി തെരുവില്‍ ; മന്ത്രി പങ്കെടുത്ത യോഗം നടന്നത് നിയമം ലംഘിച്ച്

ദേവികുളത്തും തോല്പ്പിക്കാന്‍ ശ്രമം; മുന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം.

കള്ളപ്പണ നിക്ഷേപം; ആരോപണം കുഞ്ഞാലിക്കുട്ടിയുടെ മകനിലേയ്ക്കും

ടോക്കിയോയില്‍ കിരീടം നേടിയ ചാനുവിന്റെ ഭക്ഷണക്രമം ഇങ്ങനെ

അന്വേഷണ സമിതിക്ക് മുമ്പില്‍ എല്ലാം നിഷേധിച്ച് ജി.സുധാകരന്‍

ചുണ്ടിന് താഴെ ചുവപ്പ് പാട്; ഹരികൃഷ്ണയുടേത് കൊലപാതകമോ ?

കൊടകരയില്‍ വീണ്ടും വഴിത്തിരിവ് ; ബിജെപിയെ വെട്ടിലാക്കി ധര്‍മ്മരാജന്‍

സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവ്'; അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി

ബംഗ്ലാദേശിന് പിറകേ നിക്ഷേപം നടത്താന്‍ കിറ്റക്സിനെ ക്ഷണിച്ച് ശ്രീലങ്കയും

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ശനിയാഴ്ച (ജോബിന്‍സ്)

ടോക്കിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ മിടുക്കി

വിറകെടുത്ത് കുന്നു കയറിയ 13 കാരി ഇന്ന് രാജ്യത്തിന്റെ അഭിമാനം

വെള്ളിത്തേരിലേറി ചാനു : ടോക്കിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വീഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുമെങ്കിലും ലൈംഗീകതയില്ലെന്ന് രാജ് കുന്ദ്ര

പെഗാസസ് വിവാദം ; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം

ടോക്കിയോ ഒളിംപിക്‌സ് : ആദ്യ സ്വര്‍ണ്ണം ചൈനയ്ക്ക്

ദി വയറിന്റെ ഓഫീസില്‍ പോലീസ് പരിശോധന

അനന്യ ആഗ്രഹിച്ചപോലെ അവസാന യാത്ര, മണവാട്ടിയായി അണിയിച്ചൊരുക്കി: അവള്‍ അംഗീകരിക്കപ്പെട്ടു

കൊടകര കുഴല്‍പ്പണക്കേസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു ; കെ സുരേന്ദ്രനും മകനും സാക്ഷിപട്ടികയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതികളായ മാനേജരും സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍

സിറോ മലബാര്‍ സഭയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാന സിനഡ് അടിച്ചേല്പിക്കരുത്: സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറം

വാർത്തകൾ ഒറ്റനോട്ടത്തിൽ-വെള്ളിയാഴ്ച (ജോബിന്‍സ്)

കേരളത്തിലും പക്ഷിപ്പനിയുടെ സൂചനകള്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സര്‍ക്കാരിനെതിരെ സാദിഖലി തങ്ങള്‍

ഏഴുമാസം ഗര്‍ഭിണിയായ മകളെ പിതാവ് കുത്തിക്കൊന്നു

View More