VARTHA

മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പുവരെ സന്തോഷവതി;അനന്യയുടെ മരണത്തില്‍ ദുരൂഹത-ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

Published

on
കൊച്ചി:ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സമൂഹം. അനന്യ കുമാരിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചതായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ എസ്. പ്രഭ പറഞ്ഞു. ഇക്കാരണത്താലാണ് പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

അനന്യയുടെ മരണത്തെ തുടര്‍ന്ന് കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.  സംഭവം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുവരേയും അനന്യ സന്തോഷത്തോടെ തന്നെയാണ് എല്ലാവരോടും സംസാരിച്ചത്. അതിനുള്ളില്‍ എന്താണ് അനന്യക്ക് സംഭവിച്ചത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ല. അതിനുമുമ്പ് അനന്യക്കൊപ്പം ആളുകളുണ്ടായിരുന്നു. ഒരാള്‍ പുറത്ത് പോയി 
വന്ന സമയത്താണ് ഇങ്ങനെ ഒരു അവസ്ഥയില്‍ അനന്യയെ കാണുന്നത്. അതില്‍ പോലും ദുരൂഹതയുള്ളതായാണ് നേരില്‍ കണ്ട വ്യക്തികള്‍ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടുള്ള കാര്യങ്ങള്‍ നടത്തണമെന്നും പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്യാമ എസ്.പ്രഭ പറഞ്ഞു.

അനന്യ ശുചിത്വം പാലിക്കാതെ, ലൈംഗിക തൊഴിലിന് പോയതിനാലാണ് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായതെന്നാണ് ആശുപത്രി ആരോപിക്കുന്നത്. ഇത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നും മോശം ഇടപെടലുണ്ടായെന്നും മര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടായെന്നും അനന്യ അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതിയും അനന്യ നല്‍കിയിരുന്നു. പക്ഷേ നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളുടെ കൈയ്യില്‍ ഉപയോഗിക്കാന്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: പോലീസെത്തി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ രക്ഷിച്ചു

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 %

പ്രവാസി വ്യവസായിയുടെ പണം തട്ടിയ സംഭവം: യുവതി അടക്കം 3 പേര്‍ പിടിയില്‍

കുവൈറ്റില്‍ മലയാളി യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കിയ കേസ്; ഒരാള്‍ അറസ്റ്റില്‍

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ 9 പേര്‍ക്ക് ദാരുണാന്ത്യം: വീഡിയോ

കാമുകിയുടെ വീട്ടിലെത്തിയ 17കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചു കൊന്നു, ജനനേന്ദ്രിയം അറുത്തുമാറ്റി; പ്രതിയുടെ വീട്ട് മുറ്റത്ത് മൃതദേഹം ദഹിപ്പിച്ച്‌ പ്രതിഷേധം

മേരി കോം പ്രീ ക്വാര്‍ട്ടറില്‍

വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി

മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ 112 ആയി

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി

സംസ്ഥാനത്ത് മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 4 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

വോട്ടിന് പണം; ടിആര്‍എസ് എംപിക്ക് ആറുമാസം തടവ് ശിക്ഷ, പതിനായിരം രൂപ പിഴ

നഴ്സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍; വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്

ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം.

യുപിയിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈ ഫൈ

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി നല്‍കിയത് 16 ലക്ഷം രൂപ; അയല്‍ക്കാരനായ 17-കാരന്‍ പിടിയില്‍

നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി

ഒളിംപിക്സ് ഹോക്കി; ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍റായി മലയാളി താരം പി ആര്‍ ശ്രീജേഷ്

ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി

ടേബിള്‍ ടെന്നിസില്‍ മണിക് ബത്രയ്ക്കും സുതീര്‍ത്ഥയ്ക്കും ജയം

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

View More