Image

ഇന്ത്യയ്ക്കെതിരേ നിലകൊള്ളുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടും;യുപിമന്ത്രിയുടെ പരാമര്‍ശം വിവാദം

Published on 21 July, 2021
ഇന്ത്യയ്ക്കെതിരേ നിലകൊള്ളുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടും;യുപിമന്ത്രിയുടെ പരാമര്‍ശം വിവാദം

ബല്ലിയ: വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല.  ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.  പ്രശസ്ത കവി മുനവ്വര്‍ റാണയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. 1947 ലെ വിഭജനത്തിനുശേഷവും ഇന്ത്യയില്‍ നിലകൊള്ളുന്നവരില്‍ ഒരാളാണ് മുനവ്വറെന്നും രാജ്യത്തെ അകത്തുനിന്ന് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണ് അദ്ദേഹമെന്നും മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല ആരോപിച്ചു. 

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിലകൊള്ളുന്നവര്‍ ആരായാലും അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗി ആദിത്യനാഥ് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായാല്‍ സംസ്ഥാനം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുനവ്വര്‍ റാണ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക