Image

പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

ഏബ്രഹാം തോമസ് Published on 22 July, 2021
പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഡാലസ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും ആത്മീയ പിതാവുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് രണ്ടാമന്റെ ദേഹവിയോഗത്തില്‍ ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്ന് ബാവയുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി അനുസ്മരണ സമ്മേളനവും പ്രത്യേക പ്രാര്‍ത്ഥനയും ധൂപ പ്രാര്‍ത്ഥനയും നടത്തി.

ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ധൂപ പ്രാര്‍ത്ഥയ്ക്കും ശേഷം ചേര്‍ന്ന അനുശോചനയോഗത്തില്‍ വികാരി ഫാ.സിജി തോമസ്, ്ട്രസ്റ്റി ഇടിക്കുള ജോര്‍ജ്, മലങ്കര അസോസിയേഷന്‍ അംഗം ജോണ്‍സണ്‍ കെ. ഐസക്ക്, ഡയോസിഷന്‍ അസംബ്ലി മെമ്പര്‍ മാത്യൂ കോശി, മര്‍ത്തമറിയം വനിതാ സമാജത്തെ പ്രതിനിധീകരിച്ച് റൂബി മോള്‍ തോമസ് എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. വികാരി ഫാ.സിജി തോമസ് വായിച്ച അനുശോചനപ്രമേയം യോഗം അംഗീകരിച്ച് പാസ്സാക്കി. ആശീര്‍വാദത്തിന് ശേഷം യോഗം അവസാനിച്ചു.

പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
പരി.കാതോലിക്കബാവയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക