Image

ടെക്‌സസില്‍ നാല് പേരെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 22 July, 2021
ടെക്‌സസില്‍ നാല് പേരെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍
ന്യുസമ്മര്‍ഫീല്‍ഡ് : ഈസ്റ്റ്  ടെക്‌സസില്‍ ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ നാല് പേര് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സില്‍ മൂന്നു  പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു .

ജൂലായ് 20 ബുധനാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത് , അന്വേഷണത്തില്‍ മൂന്നു പേര് മൊബൈല്‍ ഹോമിനകത്തും ഒരാള്‍ ഡ്രൈവ് വേയിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു . വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം ഇരകളില്‍ ഒരാളുടെ വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത് . ആയുധധാരികളെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പോലീസ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു . ബുധനാഴ്ച രാത്രി  തന്നെ മൂന്നു പേരെയും അനിഷ്ടസംഭവങ്ങള്‍ ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്തു .

വിഫലമായ മോഷണ ശ്രമത്തിനിടയിലായിരുന്നു രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടത് . ജോണ്‍ ക്ലിന്റിന്‍ (18), അമാന്റാ ബെയ്ല്‍ (39), എമി ഹിക്കി (39), ജെഫ് ജെറിയ (47) എന്നിവരാണ് കൊല്ലപ്പെട്ടവര്‍ .

 ജെസ്സി പോളോസ്‌കി (20), ഡൈലന്‍ വെല്‍ച് (21), ബില്ലി ഫിലിപ്‌സ് (39) എന്നിവരാണ് അറസ്റ്റിലായവര്‍ . ഇവര്‍ മയക്കുമരുന്നിന് അടിമകളാണെന്നും ഇവര്‍ക്കെതിരെ നിരവധി കേസ്സുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു . മൂവരെയും  ചെറോക്കി കൗണ്ടി ജയിലിലടച്ചു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക