Image

ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു : ബുധനാഴ്ച 5 മരണവും 659 പുതിയ കേസുകളും

പി പി ചെറിയാന്‍ Published on 22 July, 2021
ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു : ബുധനാഴ്ച 5 മരണവും 659 പുതിയ കേസുകളും
ഡാളസ് : ഡാളസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് 

മാര്‍ച്ച് നാലിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 ബുധനാഴ്ചയാണ് .

കൗണ്ടിയില്‍ ഇനിയും കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജെ.ജന്‍ങ്കിന്‍ മുന്നറിയിപ്പ് നല്‍കി .

അടുത്ത ആഴ്ചയില്‍ രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് .

65 വയസ്സിന് മുകളിലുള്ളവരാണ് കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു .

ബുധനാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 659 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അഞ്ചു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവനാണ് . കൊറോണ വൈറസിനേക്കാള്‍ ഇരട്ടി മാരകശേഷിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ചു വരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്‌സിനേറ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക