Image

നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി

സുരേന്ദ്രൻ നായർ Published on 23 July, 2021
നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി

ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ഇന്ത്യ ഫെസ്റ്റിവലിൽ മിഷിഗണിൽ നിന്നുള്ള മലയാളി നവ്യ പൈങ്കോൾ  മിസ്സ്‌ ടീൻ ഇന്ത്യ 2021 കിരീടം ചൂടി 

ഇന്ത്യൻ വംശജർ വാസമുറപ്പിച്ചിട്ടുള്ള വിവിധ ലോക രാഷ്ട്രങ്ങളിൽ കഴിഞ്ഞ മുപ്പതു വർഷമായി ഇന്ത്യക്കാരായ യുവപ്രതിഭകളെ കണ്ടെത്തി വിവിധ തലങ്ങളിൽ മാറ്റുരച്ചു അവസാന വിജയികളെ കണ്ടെത്തി കിരീടമണിയിക്കുകയാണ് ഈ സംഘടന ചെയ്തുവരുന്നത്.
                             
1990 ൽ ധർമ്മാത്മാ ശരൺ മുൻകൈയെടുത്തു സ്ഥാപിച്ച മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് മുൻവർഷങ്ങളിൽ ടീൻ ഇന്ത്യ പട്ടം നൽകി ആദരിച്ച പ്രമുഖരിൽ ബോളിവുഡ് നായികയും ഓസ്‌ട്രേലിയക്കാരിയുമായ പല്ലവി ഷർദ, ഇന്ത്യൻ ടെലിവിഷൻ താരവും കാനഡയിൽ താമസിക്കുന്ന  ഉപേക്ഷ ജെയിൻ, ഹോങ്കോങ്ങിൽ നിന്നുള്ള നിരുപമ ആനന്ദ്, യൂ. കെയിൽ നിന്നുള്ള നേഹൽ ബൊഗൈദ, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ശാരിക സുഖദൊ തുടങ്ങിയവർ  ഉൾപ്പെടുന്നു. ഒരു മലയാളി ആദ്യമായാണ്  മിസ്സ്‌ ടീൻ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

നേരത്തെ നടന്ന മത്സരത്തിൽ മിസ്സ്‌ ടീൻ ഇന്ത്യ മിഷിഗൺ കിരീടമണിഞ്ഞ നവ്യ അനുഗ്രഹീതയായ ഒരു നർത്തകിയും ഗായികയുമാണ്.

ഡെട്രോയിട് മലയാളി അസോസിയേഷൻ യൂത്ത് ചെയറും മുൻ കലാതിലകവുമാണ്. കലാ രംഗത്തോടൊപ്പം പഠിത്തത്തിലും മികവ് പുലർത്തുന്ന ഈ പതിനേഴുകാരി യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ തുടർ പഠനത്തിന് തയ്യാറെടുക്കുകയാണ്.

ഡിട്രോയിറ്റിലെ പ്രമുഖ റിയൽട്ടറും സാമൂഹ്യ പ്രവർത്തകനുമായ സുനിൽ പൈങ്കോളിന്റെയും ചാനൽ അവതാരികയും നർത്തകിയുമായ ഷോളി നായരുടെയും പുത്രിയാണ് ഈ കൊച്ചുമിടുക്കി.

നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക