Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സര്‍ക്കാരിനെതിരെ സാദിഖലി തങ്ങള്‍

ജോബിന്‍സ് തോമസ് Published on 23 July, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സര്‍ക്കാരിനെതിരെ സാദിഖലി തങ്ങള്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലീം സമുദായത്തിന്റെ വികാരം വൃണപ്പെട്ടതായി പാണക്കാട് സാദിഖലി തങ്ങള്‍.  വിഷയത്തില്‍ സര്‍ക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിലപാട് ഏകപക്ഷിയമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലീംലീഗ് വിളിച്ചു ചേര്‍ത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 

ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണമെന്നും എന്നാല്‍ അത് സച്ചാറിന്റെ പേരില്‍ വേണ്ടെന്നും സാദിഖലി പറഞ്ഞു. കോടതി വിധി എതിരെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചാര്‍ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സച്ചാര്‍ കമ്മിറ്റിയുടെ ആനുകൂല്ല്യങ്ങല്‍ മുഴുവന്‍ മുസ്ലീംങ്ങള്‍ക്കുള്ളതായിരുന്നെന്നും എന്നാല്‍ അത് 20 ശതമാനം മറ്റുള്ളവര്‍ക്ക് നല്‍കിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും മുസ്ലീം സമൂഹം ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത് മറ്റുള്ളവരുടെ ആനുകൂല്ല്യങ്ങള്‍ കവര്‍ന്നുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ നിയമപരമായി നീങ്ങുന്നത് സംബന്ധിച്ച ഒരു സൂചനയും അദ്ദേഹം നല്‍കിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക