Image

വീഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുമെങ്കിലും ലൈംഗീകതയില്ലെന്ന് രാജ് കുന്ദ്ര

ജോബിന്‍സ് തോമസ് Published on 24 July, 2021
വീഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുമെങ്കിലും ലൈംഗീകതയില്ലെന്ന് രാജ് കുന്ദ്ര
നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചു എന്ന കാര്യം കുന്ദ്ര കോടതിയില്‍ നിഷേധിച്ചിട്ടില്ല. 

എന്നാല്‍ വീഡിയോകള്‍ വികാരമുണര്‍ത്തുന്നവയാണെങ്കലും അവയില്‍ ലൈംഗീകത പ്രത്യക്ഷമായി  കാണിച്ചിട്ടില്ലെന്നാണ് കുന്ദ്ര കോടതിയില്‍ വാദിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള തന്റെ അറസ്റ്റ് നിയമപരമായി നിലനില്‍ക്കില്ലെന്നും അറസ്റ്റും തന്നെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള മജിസ്‌ട്രേട്ടിന്റെ ഉത്തരവും റദ്ദാക്കണമെന്നും കുന്ദ്രയുടെ ഹര്‍ജിയില്‍ പറയുന്നു. 

സിനിമ സീരിയല്‍ മോഹങ്ങളുമായി എത്തുന്ന യുവതികളെ കെണിയില്‍പ്പെടുത്തി അശ്ലീല ചിത്രങ്ങല്‍ നിര്‍മ്മിച്ചശേഷം വിവിധ ആപ്പുകളിലൂടെ ഇവ വിറ്റ് പണം സമ്പാദിച്ചെന്നാണ് വ്യവസായിയായ കുന്ദ്രയ്‌ക്കെതിരായ കേസ്. നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും മുന്‍ ഐപില്‍ ടീം സഹഉടമയുമാണ് രാജ് കുന്ദ്ര. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക