Image

വെള്ളിത്തേരിലേറി ചാനു : ടോക്കിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ജോബിന്‍സ് തോമസ് Published on 24 July, 2021
വെള്ളിത്തേരിലേറി ചാനു : ടോക്കിയോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
ടോക്കിയോ ഒളിംമ്പിക്‌സില്‍ ആദ്യ മെഡലില്‍ മുത്തമിട്ട് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചു. അങ്കത്തട്ടില്‍ അതികായന്‍മാര്‍ മാറ്റുരച്ച ഭാരോദ്വഹനത്തിലാണ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യ വെള്ളിമെഡല്‍ നേടിയത്. മീരാഭായ് ചാനുവാണ് വെള്ളിത്തിളക്കത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയത്. മണിപ്പൂര്‍ സ്വദേശിനിയാണ് മീരാഭായ്. 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിച്ചത്. 

ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ സിഹുയി ഹോയ്ക്കാണാണ് സ്വര്‍ണ്ണം ലഭിച്ചത്. സ്‌നാച്ചില്‍ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയര്‍ത്തിയ ചാനു 94 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് രണ്ടാമതായത്.  ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യം 110 കിലോയും രണ്ടാമത് 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 2000 ലെ സിഡ്‌നി ഒളിംമ്പിക്‌സില്‍ കര്‍ണ്ണം മല്ലേശ്വരി ഇന്ത്യക്ക് വേണ്ടി വെഹ്കലം നേടിയിരുന്നു. 69 കിലോഗ്രാം വിഭാഗത്തിലായിരുന്നു നേട്ടം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക