Image

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

Published on 24 July, 2021
ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)
1983-ല്‍ ആരംഭം കൊണ്ട ഫൊക്കാന എന്ന മഹാപ്രസ്ഥാനം പടവുകള്‍ താണ്ടി ഒരു വടവൃക്ഷമായി മാറിയപ്പോള്‍ മലയാളി മനസുകള്‍ ആ വളര്‍ച്ചയില്‍ അഭിമാനംകൊണ്ടു. കേരളീയ പാരമ്പര്യവും സംസ്‌കാരവും  ആചാരങ്ങളും അമേരിക്കന്‍ മണ്ണിലേക്ക് പറിച്ചുനട്ടുകൊണ്ട് നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചു വളരുന്ന യുവതലമുറയ്ക്ക് ആവേശവും മാര്‍ഗനിര്‍ദേശങ്ങളും പകര്‍ന്നുകൊടുക്കുന്നതിനു ദീര്‍ഘവീക്ഷണങ്ങളോടെ ഡോ. അനിരുദ്ധന്റെ നേതൃത്വത്തില്‍ ഒരുപറ്റം ആളുകള്‍ വിഭാവനം ചെയ്ത ഫൊക്കാന എന്ന പ്രസ്ഥാനം  ദൗത്യം ഒരുപരിധിവരെ പൂര്‍ത്തിയാക്കി.

വ്യക്തികള്‍ക്കോ, മതങ്ങള്‍ക്കോ പ്രാതിനിധ്യം കൊടുക്കാതെ ഒരു മതേതര സംഘടനയായി ഫൊക്കാനയെ നയിച്ച എല്ലാ നേതൃനിരയ്ക്കും ഈയുള്ളവന്റെ പ്രണാമം.

അടിസ്ഥാന തത്വങ്ങളും പാരമ്പര്യങ്ങളും അരക്കിട്ടുറപ്പിച്ചുകൊണ്ട് പടക്കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ ഫൊക്കാനയ്ക്ക് മറ്റ് ഏതൊരു സംഘടനയ്ക്കും പറ്റാവുന്നപോലെ 2006-ല്‍ ആദ്യത്തെ പിളര്‍പ്പിന് എനിക്കും വേദനയോടുകൂടി സാക്ഷിയാകേണ്ടിവന്നു. 2006-ല്‍ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടന്ന ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. കണ്‍വന്‍ഷന് തിരശീല വീഴുവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പിലുണ്ടായ താളപ്പിഴകളുടെ അവസാനം ഫൊക്കാനയുടെ കടയ്ക്ക് ആദ്യത്തെ കത്തിവീഴുന്നത്.

നീണ്ട പതിനഞ്ച് മാസത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും കേസും പുക്കാറുമായി കടന്നുപോയി. 2007 ഒക്‌ടോബര്‍ മാസത്തില്‍ അവസാനത്തെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൊക്കാന പിളരുകയും ഒരു വിഭാഗം മറ്റൊരു പേരില്‍ ഫോമ എന്ന സംഘടനയുണ്ടാക്കി മാറിപ്പോവുകയുണ്ടായി.

ഭരണഘടനയും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചപ്പോള്‍ അല്‍പം ഒന്നു ശോഷിച്ചെങ്കിലും വീണ്ടും പഴയ രൂപത്തിലും ഭാവത്തിലും പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാന്‍ ഫൊക്കാനയ്ക്ക് സാധിച്ചു. അധികാര ദുര്‍മോഹം തലയ്ക്ക് പിടിച്ചപ്പോള്‍ ചില ദുര്‍മോഹികള്‍ ഫൊക്കനയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുവാന്‍ പണി തുടങ്ങി. ഒരു പരിധിവരെ ഇക്കൂട്ടര്‍ വിജയിച്ചു. തങ്ങള്‍ക്ക് ഓശാന പാടുന്നവരെ മാത്രം ഒപ്പംനിര്‍ത്തി മറ്റുള്ളവരെ കടക്ക് പുറത്ത് എന്ന ഗര്‍ജ്ജനവുമായി പുറംതള്ളി തങ്ങളുടെ ജൈത്രയാത്ര തുടങ്ങി. 2030 വരെയുള്ള ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ക്ക് അച്ചാരം വാങ്ങി ഫൊക്കാനയെ ഒരു വില്പനച്ചരക്കാക്കി മാറ്റി.

കോവിഡ് 19 എന്ന മാഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ 2018- 2020 ഭരണസമിതിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭരണഘടന അനുസരിച്ച് ഫൊക്കാനയുടെ ജനറല്‍ബോഡി മീറ്റിംഗ്, തെരഞ്ഞെടുപ്പ് എന്നിവ നടത്തുന്നത് നേരിട്ട്, മുഖാമുഖം കൂടി മാത്രമേ സാധിക്കുകയുള്ളൂ. മറിച്ച് സൂം മീറ്റിംഗിലൂടെ നടത്തുവാന്‍ പാടുള്ളതല്ല. ഇത് ആര്‍ട്ടിക്കിള്‍ 5 സെക്ഷന്‍ 13 എയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ജനറല്‍ബോഡി വിളിച്ചുകൂട്ടുവാനുള്ള അധികാരം ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ്. ആര്‍ട്ടിക്കള്‍ 5, സെക്ഷന്‍ 11, ആര്‍ട്ടിക്കിള്‍ 6, സെക്ഷന്‍ 7, കഢ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മീറ്റിംഗ്, നാഷണല്‍ കമ്മിറ്റി മീറ്റിംഗ്, ജനറല്‍ബോഡി മീറ്റിംഗ്, ഇവ മൂന്നും വിളിച്ചുകൂട്ടുവാന്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിക്ക് മാത്രമേ അധികാരമുള്ളൂ.

ഇനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ എന്നു പറയുന്നത്- (1). നാഷണല്‍ കമ്മിറ്റി. (2). ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, (3) നിലവിലുള്ള ഫൊക്കാനയുടെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും, തൊട്ടു തലേവര്‍ഷത്തെ പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന ബോഡിയാണ്. ഈ ബോഡിയാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. അതും നേരിട്ട് കൂടിയിരുന്ന് മാത്രം.

ഏതെങ്കിലും സാഹചര്യത്തില്‍ ഈ ഡയറക്ടര്‍ ബോര്‍ഡിന് കൂടാന്‍ സാധിക്കാതെ വന്നാല്‍ അതേ അധികാരം ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിക്കുണ്ട്. ആര്‍ട്ടിക്കിള്‍ 7 എ, സെക്ഷന്‍ 3. ഈ അധികാരം ഉപയോഗിച്ചാണ് ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യത്തില്‍ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2021 ജൂലൈ 31 നുള്ളില്‍ ജനറല്‍ബോഡിയും ഇലക്ഷനും നടത്തുവാന്‍ തീരുമാനിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നീട്ടിയത്.

ഇതിന് ഘടകവിരുദ്ധമായി ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ 9 പേരില്‍ 5 പേര്‍ മാത്രം കൂടി നടത്തിയ ഒരു തട്ടിക്കൂട്ടലാണ് 2020 ഇലക്ഷന്‍ എന്ന പേരില്‍ നടത്തിയത്. തങ്ങള്‍ക്ക് ഓശാന പാടുന്നവരെ പ്രതിഷ്ഠിക്കാന്‍ കാട്ടിയ പരാക്രമത്തില്‍ ഒരുപറ്റം നിരപരാധികള്‍ ക്രൂശിക്കപ്പെട്ടു എന്നതാണ് സത്യം. ഈ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതിനെതിരായി ഇക്കൂട്ടര്‍ വീണ്ടും മേരിലാന്‍ഡ് ഫെഡറല്‍ കോര്‍ട്ടില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. നീണ്ട നാലുമാസങ്ങള്‍ക്കുശേഷം അതേ കോടതി നിരുപാധികം ആ കേസും തള്ളിക്കളഞ്ഞു. എന്നാല്‍ പണവും സ്വാധീനവുമുള്ള ഈ കൂട്ടര്‍ വീണ്ടും അവിടുത്തെ കീഴ് കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു.

ഇത്തവണ ഇവര്‍ നിലവിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കിട്ടുന്നതിനും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നതിനുവേണ്ടിയും ശ്രമിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ. ആ കേസും നിരാപാധികം കോടതി തള്ളിക്കളഞ്ഞു. ഏപ്രില്‍ 30-ന് ഇരുകൂട്ടരുടേയും വാദം കേട്ടതിനുശേഷം മാത്രമാണ് വീണ്ടും കേസ് തള്ളിക്കളഞ്ഞത്.

തത്കാലം പത്തിമടക്കിയ ഇക്കൂട്ടര്‍ അടുത്ത ഒളിയമ്പിനുള്ള കരുക്കള്‍ കൂട്ടുന്ന പണിപ്പുരയിലാണ്. ഫൊക്കാനയുടെ അഭ്യുദയകാംക്ഷികള്‍ ചെളിക്കുഴിയില്‍ വീഴാതിരിക്കാന്‍ നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം. ഫൊക്കാനയെ സ്‌നേഹിക്കുന്ന എല്ലാ ആളുകളുടേയും സ്‌നേഹവും സഹകരണവും അനുഗ്രഹങ്ങളും അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം ഫൊക്കാനയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

-രാജന്‍ പടവത്തില്‍

Join WhatsApp News
philppose Kondottu 2021-07-24 11:58:41
ഫൊക്കാനയുടെ ചരിത്രം വിവരിച്ചതിന് രാജൻ പാടവത്തിന് നന്ദി. ഇനിയും ഒരു കാര്യം കൂടി എഴുതണം. ആരുടെ കുബുദ്ധിയാണ് ഈ കേസും വഴക്കും ഉണ്ടാകുവാൻ കാരണം. അതുപോലെ ആരാണ് ഇപ്പോഴത്തെ പ്രസിഡന്റ്, കമ്മിറ്റി മെംബേർസ്, ബോർഡ് ചെയർമാൻ മുതലായവർ. പേരെടുത്തു എഴുതണം. സൊസൈറ്റി യിൽ എന്നും പ്രോബ്ലം ആയ ഒരുത്തൻ ഇതിൽ ഉണ്ട്. അങ്ങനെ ഉള്ളവരെ ഫൊക്കാന പോലുള്ള മഹത്തായ പ്രസ്ഥാനത്തിൽ നിന്നും മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
philppose Kondottu 2021-07-24 12:39:35
ഫൊക്കാനയുടെ ചരിത്രം വിവരിച്ചതിന് രാജൻ പാടവത്തിന് നന്ദി. ഇനിയും ഒരു കാര്യം കൂടി എഴുതണം. ആരുടെ കുബുദ്ധിയാണ് ഈ കേസും വഴക്കും ഉണ്ടാകുവാൻ കാരണം. അതുപോലെ ആരാണ് ഇപ്പോഴത്തെ പ്രസിഡന്റ്, കമ്മിറ്റി മെംബേർസ്, ബോർഡ് ചെയർമാൻ മുതലായവർ. പേരെടുത്തു എഴുതണം. സൊസൈറ്റി യിൽ എന്നും പ്രോബ്ലം ഉള്ളവരെ ഫൊക്കാന പോലുള്ള മഹത്തായ പ്രസ്ഥാനത്തിൽ നിന്നും മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Rajan Padavathil 2021-07-24 15:49:42
All the well wishes of Fokana. As per your request Current Fokana. President. Under the leadership of Mr Suda Kartha, General Secretary. Mr Tomy Kokkat, Treasurer. Mrs Sheela Joseph and the BOT Chair Mr Jacob Padavathil Thanks
ന്യൂജൻ ഫെയ്കാന 2021-07-24 23:44:49
ഹെഡിങ്ങ് അന്നുമുതൽ ഇന്നുവരെ എന്നു കൊടുക്കാഞ്ഞത് ഭാഗ്യം. അല്ലങ്കിൽ എത്ര ഫൊക്കാനകളുടെ ചരിത്രം ഇവിടെ കോറിയിടേണ്ടി വന്നേനെ.
Fokana Well Wisher 2021-07-25 00:18:30
ജനോപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ട് വേണം സംഘടനാ പ്രവർത്തകനാണെന്നു വീമ്പിളക്കാൻ. ആദ്യം ഫൊക്കാന ഫ്ലോറിഡ ആർ. വി.പി യായി പിന്നീട് സ്വയം പ്രഖ്യാപിത ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി.കൈരളി ആർട്സ് ക്ലബ്ബിൽ നിന്ന്രു പുറത്താക്കിയതോടെ സ്വന്തം വീട്ടുകാരെ ഉൾപ്പെടുത്തി സംഘടനയുണ്ടക്കി. ആദ്യം സ്വയം നന്നാവുക . എന്നിട്ടു മതി സമൂഹത്തെ നന്നാക്കാൻ
Ninan Mathulla 2021-07-26 13:47:01
Pride and selfishness is the real cause of the fall of FOKANA and formation of FOMAA. Looking back, I was involved with FOMAA in the first Bylaw committee for FOMAA under Dr. Kurichi. Thus I came to know of the inside politics in FOKANA-FOMAA. Some members of a majority community in Kerala felt that as they are a minority in USA, they are not getting enough recognition. The only option they found was to divide FOKANA using the divide and rule strategy, and thus come to the top of both the organizations. They made moves to form FOMAA. This I figured out later only. In the Bylaw committee I proposed to change the name of the organization to American Kerala Community to attract our children born here. Without our children being part of the organization, I found no future for the organization. Most of our children as they don’t know Malayalam can’t identify with the name Malayali in the organization name but they can identify with Kerala culture. My proposal was not accepted, but the Bylaw committee gave me an opportunity to present the name change to the next General body that met in New Jersey that adopted the bylaw. I strongly argued for the name change but as the leaders were bent on keeping the name FOMAA, my proposal was not accepted. Before I sit down, made a statement that from the ashes of both the organization a new organization will arise that can keep all of us united. If we can’t learn to work together for the common good of all of us, both the organizations will burn down to ashes. Same pattern we see in India under BJP. All the development we see in India is from the people standing united and working together. Now, some to gain undue power divide people in the name of religion and race. The same pattern we see in FOKANA–FOMAA, and they could come to the leadership of both the organizations. If we can’t stand united, we will fall divided.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക