Image

ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി

Published on 24 July, 2021
ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി
ടോക്യോ:  ഒളിംപിക്‌സ് മിക്സഡ് ഡബിള്‍സിലും ബാഡ്മിന്റണിലും ഇന്‍ഡ്യക്ക് തോല്‍വി. ബാഡ്മിന്റണില്‍ നിരാശയോടെയാണ് ഇന്‍ഡ്യയുടെ തുടക്കം. ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ നടന്ന പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ ആദ്യ റൗന്‍ഡില്‍ ഇന്‍ഡ്യയുടെ സായ് പ്രണീത് തോറ്റു. ഇസ്രാഈലിന്റെ സില്‍ബെര്‍മാന്‍ മിഷയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീത് തോറ്റത്. സ്‌കോര്‍: 17-21, 15-21. ഇസ്രാഈലി താരത്തോട് 40 മിനിറ്റിനുള്ളില്‍ തന്നെ പ്രണീത് കിഴടങ്ങുകയായിരുന്നു.

അമ്ബെയ്ത് ക്വാര്‍ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്‍ഡ്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യത്തെ റിപബ്ലിക് ഓഫ് കൊറിയയുടെ ആന്‍ സാന്‍-കിം ജി ഡിയോക്ക് സഖ്യമാണ് തോല്‍പിച്ചത്. 6-2 എന്ന സ്‌കോറിനാണ് ഇന്‍ഡ്യ തോല്‍വി വഴങ്ങിയത്.

പ്രീക്വാര്‍ടറില്‍ പുറത്തെടുത്ത മികവ് ക്വാര്‍ടര്‍ ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഇന്‍ഡ്യന്‍ ടീമിന് കഴിയാതെ പോയി. മൂന്നാം സെറ്റില്‍ മുന്നിലെത്തിയെങ്കിലും നിര്‍ണായകമായ നാലാം സെറ്റില്‍ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിയ്ക്കും പ്രവീണ്‍ യാദവിനും പുറത്തെടുക്കാനായത്. മറുവശത്ത് കൊറിയന്‍ താരങ്ങള്‍ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് എല്ലാ സെറ്റിലും പുറത്തെടുത്തത്. സെമി ഫൈനലില്‍ കൊറിയന്‍ ടീം മെക്സികോയെ നേരിടും.

ഒളിംപിക്സ് ഷൂടിംഗിലും ഇന്‍ഡ്യക്ക് നിരാശയായിരുന്നു. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി മെഡല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്ബര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗന്‍ഡില്‍ 600ല്‍ 586 പോയിന്റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്‍ഡ്യന്‍ താരം അഭിഷേക് വര്‍മ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്‍ഡ്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക